തോല്‍വിക്കു പിന്നാലെ പിഎസ്ജിയെ രൂക്ഷമായി വിമര്‍ശിച്ച് നെയ്മര്‍. തന്റെ പരിക്കിനെ പി എസ് ജി കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ചാണ് ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ രംഗത്തെത്തിയത്. തന്നെ അവസാന ചില മത്സരങ്ങളില്‍ കളിപ്പിക്കാത്തതിനെ നെയ്മര്‍ വിമര്‍ശിച്ചു. ഇന്നലെ ചാമ്പ്യന്‍സ് ലീഗില്‍ വന്‍ ശക്തികളായ ഡോര്‍ട്മുണ്ടിനെ നേരിടേണ്ടതിനാല്‍ അതിനു മുമ്പുള്ള മത്സരങ്ങളില്‍ സൂപ്പര്‍ താരത്തിന് വിശ്രമം നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് ആ മത്സരങ്ങള്‍ കളിക്കണം എന്നായിരുന്നു ആഗ്രഹം എന്ന് നെയ്മര്‍ പറഞ്ഞു.
താനും ക്ലബുമായി ഇതു സംബന്ധിച്ച് സംസാരിച്ചു. ക്ലബിന് തന്നെ കളിപ്പിക്കാന്‍ ഭയമായിരുന്നു. എന്നാല്‍ തനിക്ക് കളിക്കണം എന്നായിരുന്നു എന്നും ടീമിന്റെ തീരുമാനത്തിന് താന്‍ എതിരായിരുന്നു എന്നും നെയ്മര്‍ പറഞ്ഞു. കഴിഞ്ഞ മത്സരം കളിക്കാത്തത് കൊണ്ട് ഇന്നലെ ഡോര്‍ട്മുണ്ടിനെതിരെ തന്റെ മികവിലേക്ക് എത്താന്‍ തനിക്ക് സാധിച്ചില്ലെന്നും നെയ്മര്‍ പറഞ്ഞു. ഇന്നലെ ഡോര്‍ട്മുണ്ടിനോട് പി എസ് ജി പരാജയപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ തിരിച്ചുവരാനാകും എന്ന് നെയ്മര്‍ പറഞ്ഞു.
Post Your Comments