ഇന്ത്യന്‍ ടെസ്റ്റ് സ്പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍ ചേതേശ്വര്‍ പൂജാര ഈ സീസണില്‍ കൗണ്ടിയില്‍ കളിക്കും. കൗണ്ടി ടീമായ ഗ്ലുക്കോസ്റ്റര്‍ഷെയര്‍ ആണ് തരത്തെ സ്വന്തമാക്കിയത്. 2005ന് ശേഷം ആദ്യമായാണ് ഗ്ലുക്കോസ്റ്റര്‍ഷെയര്‍ കൗണ്ടിയിലെ ഒന്നാം ഡിവിഷനില്‍ കളിക്കാന്‍ യോഗ്യത നേടിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിലും അംഗമല്ലാത്തതുകൊണ്ടാണ് പൂജാരക്ക് ഇംഗ്ലീഷ് കൗണ്ടിയില്‍ കളിക്കാന്‍ അവസരം ലഭിച്ചത്.
ഇന്ത്യന്‍ ടീമില്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയത് മുതല്‍ ഇന്ത്യന്‍ ടീമിലെ സുപ്രധാന താരമാണ് പൂജാര. നിലവില്‍ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്താണ് പൂജാര. 1995ല്‍ ജവഗല്‍ ശ്രീനാഥ് ഗ്ലുക്കോസ്റ്റര്‍ഷെയറിന് വേണ്ടി കളിച്ചതിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഗ്ലുക്കോസ്റ്റര്‍ഷെയറിന് വേണ്ടി കളിക്കുന്നത്. കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ആറ് മത്സരങ്ങള്‍ക്കാവും പൂജാര ഗ്ലുക്കോസ്റ്റര്‍ഷെയറിന് വേണ്ടി കളിക്കുക. ഏപ്രില്‍ 12ന് യോര്‍ക്ഷെയറിനെതിരെയാണ് ഗ്ലുക്കോസ്റ്റര്‍ഷെയറിന്റെ ആദ്യ മത്സരം. നേരത്തെ പൂജാര ഡെര്‍ബിഷെയര്‍, നോട്ടിങ്ഹാംഷെയര്‍, യോര്‍ക്ഷെയര്‍ എന്നീ കൗണ്ടി ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
Post Your Comments