മുംബൈ: താരങ്ങളുമായുള്ള മികച്ച കമ്മ്യൂണിക്കേഷനാണ് തനിക്ക് ഇന്ത്യൻ ടീമിനെ മികച്ച രീതിയിൽ കോച്ച് ചെയ്യാൻ സഹായിക്കുന്നതെന്ന് ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാഥോർ. വിക്രം ബാറ്റിംഗ് കോച്ചായി വന്നതിന് ശേഷം ഇന്ത്യയുടെ ബാറ്റിംഗ് ആകെ മാറുന്ന കാഴ്ചയാണ് ടെസ്റ്റ് ക്രിക്കറ്റിൽ കാണാനാകുന്നത്. 2019ലാണ് റാഥോർ ബാറ്റിംഗ് കോച്ചായി എത്തുന്നത്. അതിന് ശേഷം രോഹിത്ത് ശർമയെ ഓപ്പണറാക്കി ടെസ്റ്റിലും ഗില്ലിന്റെ ടോപ് ഓർഡറിലെ വരവും പന്തിന്റെയും പൂജാരയുടെയും ചെറുത്തുനിൽപ്പും ഇന്ത്യൻ ക്രിക്കറ്റ് സാക്ഷ്യം വഹിച്ചു.
പൂജാരയാണെങ്കിലും പന്താണെങ്കിലും ഓരോ ബാറ്റ്സ്മാനും വ്യത്യസ്തമായ മൈൻഡ് സെറ്റാണെന്നും അവരെ മനസിലാക്കി അവരുമായി പ്രവർത്തിക്കുകയാണ് താൻ ചെയ്തതെന്നും വിക്രം റാഥോർ സൂചിപ്പിച്ചു. പന്തും പൂജാരയും വ്യത്യസ്തമായ രണ്ടു ക്രിക്കറ്റ് താരങ്ങളാണെങ്കിലും ഇരുവർക്കും റൺസ് സ്കോർ ചെയ്യുക എന്ന ലക്ഷ്യം മാത്രമാണുള്ളതെന്നും റാഥോർ പറഞ്ഞു.
Read Also:- എന്റെ സ്കിൻ കളർ ഓസ്‌ട്രേലിയക്ക് ചേരുന്നതല്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്: ഉസ്മാൻ ഖവാജ
ഒരു ടീമിന് പതിനൊന്ന് പൂജാരമാരോ പതിനൊന്ന് പന്തുമാരോ ഉണ്ടാകില്ലെന്നും എപ്പോഴും ഒരു പന്തും ഒരു പൂജാരയും ഒരുമിച്ച് വന്നാലേ അതൊരു വിന്നിംഗ് കോംബിനേഷനാകുകയെന്നും, അതാണ് കോച്ചെന്ന നിലയിൽ താനും മനസ്സിലാക്കിയിട്ടുള്ള കാര്യമെന്നും റാഥോർ പറഞ്ഞു.
Post Your Comments