ക്രിക്കറ്റിലെ ഏറ്റവും വിവാദകരമായ പുറത്താക്കലാണ് മങ്കാദിംഗ്. ബോളെറിയുന്നതിന് മുന്നേ ക്രീസ് വിടുന്ന ബാറ്റ്സ്മാനെ പുറത്താക്കാന്‍ ബോളര്‍ ഉപയോഗിക്കുന്ന തന്ത്രമാണ് മങ്കാദിംഗ്. എന്നാല്‍ മങ്കാദിംഗിലൂടെ തനിക്ക് ഇന്ത്യന്‍ സൂപ്പര്‍ താരം ചേതേശ്വര്‍ പുജാരയെ പുറത്താക്കാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍ വുഡ്. കഴിഞ്ഞദിവസം നടന്ന ക്രിക്കറ്റ് ഓസ്ട്രേലിയ അവാര്‍ഡ് ദാനച്ചടങ്ങിനിടെയായിരുന്നു ഹേസല്‍ വുഡ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വര്‍ഷം ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ചേതേശ്വര്‍ പുജാരയെ മങ്കാദിംഗിലൂടെ പുറത്താന്‍ പദ്ധതിയുണ്ടെന്നായിരുന്നു ഹേസല്‍ വുഡ് പറഞ്ഞത്. അതേ സമയം ഇക്കാര്യത്തില്‍ പുജാര എങ്ങനെ പ്രതികരിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
അതേസമയം കഴിഞ്ഞ സീസണിലെ ഐപിഎല്ലിനിടെ അന്ന് കിംഗ്സ് ഇലവന് പഞ്ചാബിന്റെ നായകനായിരുന്ന രവിചന്ദ്രന്‍ അശ്വിന്, രാജസ്ഥാന് റോയല്‍സിന്റെ ജോസ് ബട്ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയിരുന്നു. അന്നത് വന്‍ വിവാദമാണ് സൃഷ്ടിച്ചത്.
Post Your Comments