Latest NewsKeralaNews

പരാതികളുമായി അംഗൻവാടി ജീവനക്കാർ എം എൽ എ യ്ക്ക് മുന്നിൽ

പാലാ: പരാതികളും പരിഭവങ്ങളുമായി അംഗൻവാടി ജീവനക്കാർ എം എൽ എയെ കാണാൻ എത്തി. പാലാ എം എൽ എ മാണി സി കാപ്പന്റെ അടുത്താണ് ളാലം ബ്ലോക്കിലെ അംഗൻവാടി ജീവനക്കാർ പരാതികളുടെയും പരിഭവങ്ങളുടെയും കെട്ടഴിച്ചത്. അംഗൻവാടി ജീവനക്കാർക്കു ജോലിക്കനുസരിച്ചു വേതനം ലഭിക്കുന്നില്ലെന്നു ഇവർ പരാതിപ്പെട്ടു. വിവിധ വകുപ്പുകളുടെ ജോലികൾക്കു ഇവരെ ചുമതലപ്പെടുത്തുന്നതോടെ അംഗൻവാടിയിൽ ശ്രദ്ധിക്കാൻ സമയം ലഭിക്കുന്നില്ലെന്നു ഇവർ പരാതി പറഞ്ഞു. വിവിധ സർവ്വേകൾ, ട്രെയിനിംഗുകൾ മുതലായവ നടത്തപ്പെടുന്നതുമൂലം ഏറെ കഷ്ടപ്പെടുകയാണ് ജീവനക്കാരെന്ന് എം എൽ എയെ ധരിപ്പിച്ചു. ഇവയ്ക്കൊന്നും കൂലി ലഭിക്കുന്നില്ല. ഇത്തരം കാര്യങ്ങൾ ഏതു വകുപ്പുകൾ ഏൽപ്പിച്ചാലും ജോലിയുടെ ഭാഗമാണെന്നാണ് ഇവരോട് പറയുന്നതെന്ന് ചൂണ്ടിക്കാട്ടി. ഓണറേറിയം മാത്രമാണ് ഇവർക്കു നൽകുന്നത്. ഇതാകട്ടെ സമയത്ത് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. തങ്ങൾക്കു ജോലി ചെയ്യുന്നതിന് അനുസൃതമായ വേതനം ലഭ്യമാക്കണമെന്ന ആവശ്യമാണ് ഇവർക്കുള്ളത്. ഇതു സംബന്ധിച്ചു മാണി സി കാപ്പന് നിവേദനം നൽകി.

ളാലം ബ്ലോക്ക് അംഗൻവാടി പ്രവർത്തകരായ ജിൻസി റോയി, മിനിമോൾ സി എ, ശ്രീലത എം ജി, ശ്രീജയ, മഞ്ചുഷ സി, മോളി അഗസ്റ്റിൻ, ആശാലത പി റ്റി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എം എൽ എ യ്ക്ക് നിവേദനം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button