
കോട്ടയം: രമേശ് ചെന്നിത്തലയെ പ്രശംസിച്ചു കൊണ്ട് മാണി സി കാപ്പൻ രംഗത്ത്. ഏറ്റവും നല്ല പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തല എന്നാണ് മാണി സി കാപ്പൻ അഭിപ്രായപ്പെട്ടത്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്നും ഇക്കാര്യത്തിലുള്ള അതൃപ്തി യു.ഡി.എഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read:ആരോഗ്യ സർവ്വകലാശാല പരീക്ഷകൾ ജൂൺ 21 ന് ആരംഭിക്കും: നിബന്ധനകൾ ഇങ്ങനെ
അതേസമയം, മരം മുറി വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് നേതാക്കള്‍ മുട്ടില്‍ സന്ദര്‍ശിച്ചപ്പോള്‍ തന്നെ വിളിച്ചില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ പൊട്ടിത്തെറികൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്ന സാഹചര്യത്തിലാണ് മാണി സി കാപ്പന്റെ ഈ പ്രതികരണം.
തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതി ലഭിക്കാത്തതിനാൽ എന്‍.സി.കെ എന്ന പാര്‍ട്ടിയുടെ പേര് മാറ്റുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പുതിയ തീരുമാനം ഉടൻ ഉണ്ടാകും. ആ പേരിനു പകരം രണ്ട് പുതിയ പേരുകള്‍ നല്‍കിയിട്ടുണ്ടെന്നും മാണി സി കാപ്പന്‍ മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു. പുതിയ പ്രതിപക്ഷ നേതാവിനോടുള്ള കാപ്പന്റെ ഈ അതൃപ്തി കോൺഗ്രസിൽ വലിയ തോതിലുള്ള ചർച്ചകൾക്ക് വരും ദിവസങ്ങളിൽ ഇടയായേക്കാമെന്ന് സൂചനയുണ്ട്.
Post Your Comments