
കൊല്ലം: പുതുതായി നിര്‍മിച്ച അംഗൻവാടി കെട്ടിടം അടിച്ചുതകര്‍ത്തയാള്‍ അറസ്റ്റിൽ. പള്ളിത്തോട്ടം ഗാന്ധി നഗര്‍ 46, എച്ച്.ആൻഡ്.സി കോമ്പൗണ്ടില്‍ ഷാനുവാണ് (24) അറസ്റ്റിലായത്. പള്ളിത്തോട്ടം പൊലീസാണ് അറസ്റ്റ് ചെയ്തത്.
Read Also : കാട്ടറബികള് എന്നു കളിയാക്കിയ അറബ് ലോകം തന്നെ വേണ്ടി വന്നു അദാനിയെ രക്ഷിക്കാന്‍, ആര്‍എസ്എസിനോട് കെ.എം ഷാജി
ഈ മാസം 28-ന് രാവിലെ 10-ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികള്‍ക്കായി പണികഴിപ്പിച്ച പുതിയ അംഗൻവാടി കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും ജലവിതരണത്തിനായി സ്ഥാപിച്ചിരുന്ന പൈപ്പുകളും മുകളിലത്തെ നിലയില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ടാങ്കും നശിപ്പിച്ചു.
തുടര്‍ന്ന്, പള്ളിത്തോട്ടം കൗണ്‍സിലർ പൊലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റര്‍ ചെയ്ത കേസില്‍ പി.ഡി.പി.പി ആക്ട് പ്രകാരം പ്രതിയെ പിടികൂടുകയായിരുന്നു. പള്ളിത്തോട്ടം പൊലീസ് ഇന്‍സ്പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സ്റ്റെപ്റ്റോ ജോണ്‍, പ്രകാശ്, എസ്.സി.പി.ഒമാരായ ജഗദീഷ്, ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments