പാകിസ്ഥാന് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരമാണ് പാകിസ്ഥാന്റെ മുന്‍ നായകന് കൂടിയായിരുന്ന ഇന്‍സമാം ഉള് ഹഖ്. 2007 ല്‍ ക്രിക്കറ്റ് മതിയാക്കിയ ഇന്‍സമാം പാകിസ്ഥാന്റെ ദേശീയ ടീം സെലക്ടറായും മുന്‍പ് സേവനം അനുഷ്ഠിച്ചിരുന്നു. ഇപ്പോളിതാ ക്രിക്കറ്റിനെ മാറ്റിമറിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മൂന്ന് താരങ്ങള്‍ ആരൊക്കെയെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്‍സമാം.
ക്രിക്കറ്റിന് പുതിയ ശൈലി നല്കിയതും, ക്രിക്കറ്റ് എന്ന കളിയെ മാറ്റി മറിച്ചതും 3 പേരാണെന്ന് ഇന്‍സമാം പറയുന്നു. അദ്ദേഹം പറയുന്ന ആദ്യ താരം വെസ്റ്റിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സാണ്. അദ്ദേഹമാണ് ഫാസ്റ്റ് ബോളര്‍മാരെ കൂസലില്ലാതെ നേരിടണമെന്ന് മറ്റ് ബാറ്റ്സ്മാന്മാര്ക്ക് കാണിച്ച് കൊടുത്തതും, ഫാസ്റ്റ് ബോളര്‍മാര്‍ക്കെതിരെ ആക്രമിച്ചാണ് കളിക്കേണ്ടതെന്ന് കാണിച്ച് തന്നതെന്നും ഇന്‍സമാം പറയുന്നു. അതുപോലെ രണ്ടാമതായി പറയുന്നത് മുന്‍ശ്രീലങ്കന്‍ വെടിക്കെട്ട് ഓപ്പണര്‍ സനത് ജയസൂര്യയുടെ പേരാണ്. ആദ്യ പതിനഞ്ച് ഓവറുകളില്‍ വെടിക്കെട്ട് നടത്തി അത് വരെ ക്രിക്കറ്റില്‍ നിലനിന്നിരുന്ന രീതികളെ പൊളിച്ചെഴുതുകയായിരുന്നു ജയസൂര്യയെന്ന് ഇദ്ദേഹം പറയുന്നു.
അതേസമയം ക്രിക്കറ്റിനെ മാറ്റി മറിച്ച മൂന്നാമത്തെ താരമായി ഇന്‍സമാം ചൂണ്ടിക്കാട്ടുന്നത് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബിഡിവില്ലിയേഴ്സിനെയാണ്. റിവേഴ്സ് സ്വീപ്പുകളും, പാഡില്‍ സ്വീപ്പുകളുമെല്ലാമായി ഡിവില്ലിയേഴ്സ് ക്രിക്കറ്റില്‍ വലിയ വിപ്ലവം സൃഷ്ടിച്ചെന്നാണ് ഇന്‍സമാം പറയുന്നത്.
Post Your Comments