മുംബൈ: ഐപിഎൽ 15-ാം സീസണില്‍ വിരാട് കോഹ്ലി 600ലധികം റണ്‍സ് നേടുമെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ കോഹ്ലിക്ക്, സമ്മര്‍ദ്ദമില്ലാതെ കളിക്കാനാവുമെന്നും, കോഹ്ലിയുടെ പ്രകടനം ബാംഗ്ലൂരിന് ഏറെ നിര്‍ണായകമാണെന്നും എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു.
‘വിരാട് കോഹ്ലി ഇത്തവണ 600ലധികം റണ്‍സ് നേടുമെന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ കോഹ്ലിക്ക് സമ്മര്‍ദമില്ലാതെ കളിക്കാനാവും. കോഹ്ലിയുടെ പ്രകടനം ബാംഗ്ലൂരിന് ഏറെ നിര്‍ണായകമാണ്’ ഡിവിലിയേഴ്‌സ് പറഞ്ഞു.
Read Also:- ഭാവി ഇന്ത്യന്‍ താരമാണ്, അവനെ കരുതലോടെ കൈകാര്യം ചെയ്യണം: രവി ശാസ്ത്രി
നേരത്തെ, ഇതേ അഭിപ്രായം ആര്‍സിബിയുടെ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലും പങ്കുവച്ചിരുന്നു. ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാതെ വരുന്ന കോഹ്ലി അപകടകാരിയാണെന്നാണ് മാക്‌സ്‌വെല്‍ പറഞ്ഞത്. നായകസ്ഥാനത്ത് നിന്ന് മാറുന്നത് വലിയഭാരം മാറ്റിവെക്കുന്നത് പോലെയാണെന്നും, കോഹ്ലി കൂടുതല്‍ അപകടകാരിയായി മാറുമെന്നും മാക്സ്വെല്‍ സൂചിപ്പിച്ചിരുന്നു.
Post Your Comments