ജയ്പുര്‍: അല്‍വറില്‍ പശുക്കടത്തിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം. രാജസ്ഥാന്‍- ഹരിയാന അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശത്തുണ്ടായ സംഭവത്തില്‍ രണ്ടു പേര്‍ ചികില്‍സയിലാണ്. മതിയായ രേഖകളുണ്ടായിട്ടും പൊലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തു. മൂന്നു പശുക്കളും രണ്ടു കിടാക്കളുമായി പോകുകയായിരുന്ന പിക്ക്അപ് വാന്‍ ഗോരക്ഷകര്‍ പിന്തുടര്‍ന്നതോടെ അപകടത്തില്‍പ്പെട്ടിരുന്നു.
വാഹനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും ക്രൂരമായി മര്‍ദനമേറ്റു. സ്ഥലത്തെത്തിയ പൊലീസ് പരുക്കേറ്റവരെ അല്‍വര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ജയ്പുരിലെ ചന്തയില്‍നിന്നു 90,000 രൂപയ്ക്കു മൂന്നു പശുക്കളെയും രണ്ടു കിടാക്കളെയും വാങ്ങിയതിന്റെ രേഖകള്‍ ഇവര്‍ പൊലീസിനെ കാണിച്ചിരുന്നു
എന്നാല്‍ അക്രമികള്‍ക്കെതിരെ കേസെടുക്കാതെ പൊലീസ് പരുക്കേറ്റവര്‍ക്കെതിരെയാണു കേസ് എടുത്തത്.
Post Your Comments