
തൃശൂര്‍/വടക്കാഞ്ചേരി: വടക്കാഞ്ചേരിക്കടുത്തു ദേശമംഗലം പള്ളം കൊറ്റമ്പത്തുര്‍ അക്കേഷ്യത്തോട്ടത്തിലെ കാട്ടുതീ അണയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മൂന്നാമത്തെ വനപാലകനും ദാരുണാന്ത്യം. നേരത്തെ രണ്ടുപേർ തൽക്ഷണം മരിച്ചിരുന്നു. വടക്കാഞ്ചേരി ഫോറസ്‌റ്റ് റേഞ്ചിലെ പൂങ്ങോട് സ്‌റ്റേഷനിലെ ആദിവാസി വാച്ചറായ വാഴച്ചാല്‍ സ്വദേശി ദിവാകരന്‍ (43), താല്‍ക്കാലിക വാച്ചറായ കൊടുമ്പ് സ്വദേശി എടവണ്ണ വളപ്പില്‍ വേലായുധന്‍ (63), താല്‍ക്കാലിക വാച്ചറായ കൊടുമ്പ് സ്വദേശി ശങ്കരന്‍ (48) എന്നിവരാണു മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണു സംഭവം. ഹിന്ദുസ്‌ഥാന്‍ ന്യൂസ് പ്രിന്റിന്റെ അക്കേഷ്യത്തോട്ടത്തില്‍നിന്ന് ഇന്നലെ ഉച്ചമുതല്‍ തീയും പുകയും ഉയരുന്നുണ്ടായിരുന്നു. തീയണയ്‌ക്കാനുള്ള ശ്രമത്തിനിടെ മൂന്നുപേരും നടുവിലകപ്പെട്ടു. ഷൊര്‍ണൂരില്‍നിന്നെത്തിയ അഗ്നിരക്ഷാസേനയും ചെറുതുരുത്തിയില്‍നിന്നു വന്ന പോലീസും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. പലര്‍ക്കും ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടു.
തൃശ്ശൂരിലെ തീപിടിത്തം, രണ്ട് വനപാലകര്‍ പൊള്ളലേറ്റ് മരിച്ചു: ഒരാളുടെ നില ഗുരുതരം
കാട്ടിനുള്ളിലേക്കു പടര്‍ന്നുപിടിച്ച തീ അണയ്‌ക്കാനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്. കലക്‌ടര്‍, തഹസില്‍ദാര്‍ എന്നിവര്‍ തീപിടിത്തമുണ്ടായ സ്‌ഥലത്തും മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിയിരുന്നു.ദിവാകരന്റെയും വേലായുധന്റെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. കാര്‍ത്യായനിയാണു വേലായുധന്റെ ഭാര്യ. മക്കള്‍: സുബീഷ്, അനിലന്‍, സുബിത. മരുക്കള്‍: സ്‌മിത, വിജയന്‍.
Post Your Comments