കൊല്ലം: തമിഴ്നാട്ടില്‍ വാഹനാപകടം , മലയാളികള്‍ക്ക് ദാരുണ മരണം . തമിഴ്‌നാട് തെങ്കാശിക്ക് സമീപം വാസവനെല്ലൂരിലുണ്ടായ വാഹനാപകടത്തിലാണ് രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചത്. വേളാങ്കണ്ണി ദര്‍ശനം കഴിഞ്ഞ മടങ്ങിയ കൊല്ലം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. റോഡരികില്‍ തകരാറിലായ കാര്‍ റിക്കവറി വാഹനമുപയോഗിച്ച് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ ടൂറിസ്റ്റ് ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
കൊല്ലം മണ്ണൂര്‍ സ്വദേശി സിന്‍ജു കെ നൈനാന്‍, കല്ലുവാതുക്കല്‍ സ്വദേശി ജിജു തോമസ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്.തമിഴ്‌നാട് സ്വദേശിയും റിക്കവറി വാഹനത്തിന്റെ ഡ്രൈവറുമായ രാജശേഖരന്‍ ആണ് മരിച്ച മറ്റൊരാള്‍. ബസിനടിയില്‍പ്പെട്ട മൂന്ന് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. മൃതദേഹങ്ങള്‍ പുളിയംകുടി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ തെങ്കാശി സ്വദേശി ജയപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments