Latest NewsIndiaNews

കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച ബ്രിട്ടിഷ് എംപിക്ക് ഇന്ത്യ വീസ നിഷേധിച്ചു ; ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച ബ്രിട്ടിഷ് എംപിക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയതിനുപിന്നാലെ ഇന്ത്യ വീസ നിഷേധിച്ചു. ബ്രിട്ടിഷ് പാര്‍ലമെന്റ് അംഗവും കശ്മീരിനുവേണ്ടിയുള്ള ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പിന്റെ മേധാവി കൂടിയാണ് അവര്‍. ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയതിനു ശേഷമായിരുന്നു ഡെബ്ബി ഏബ്രഹാംസിന്റെ ഇ വീസ നിഷേധിച്ചതായി അറിയിച്ചത്.

തിങ്കളാഴ്ച രാവിലെ 8.50നാണ് ഡെബ്ബി ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയത്. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ ഇഷ്യൂ ചെയ്ത 2020 ഒക്ടോബര്‍ വരെ കാലാവധിയുള്ള ഇ വീസ റദ്ദാക്കിയതായി ഡല്‍ഹി വിമാനത്താവള അധികൃതര്‍ അറിയിക്കുകയായിരുന്നു. അതേസമയം, ഇന്ത്യയില്‍ പ്രവേശിക്കാനുള്ള വീസ ഡെബ്ബി ഏബ്രഹാംസിന്റെ കൈവശം ഇല്ലായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ക്രിമിനലിനെപ്പോലെയാണ് തന്നെ ഉദ്യോഗസ്ഥര്‍ നോക്കിയതെന്ന് ഡെബ്ബി ഏബ്രഹാംസ് പറഞ്ഞു. കൂടെയുള്ള മറ്റുള്ളവര്‍ക്കൊപ്പം ഇ വീസയും രേഖകളുമായി ഞാന്‍ ഇമിഗ്രേഷന്‍ കൗണ്ടറിലെത്തി. ഫോട്ടോയും എടുത്തു. തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥന്‍ വീസ നിഷേധിച്ചകാര്യം പറയുകയായിരുന്നു. പിന്നാലെ പാസ്‌പോര്‍ട്ടുമായി അയാള്‍ പോയി. 10 മിനിറ്റിനുശേഷം തിരികെയെത്തിയ അയാളുടെ പെരുമാറ്റം വളരെ മോശമായിരുന്നു.

മോശം രീതിയില്‍ സംസാരിക്കരുതെന്നു പറഞ്ഞു. എന്നാല്‍ അയാള്‍ എന്നെ ഒറ്റപ്പെടുത്തി നാടുകടത്തുന്നവരുടെ സെല്ലിലേക്കു കൊണ്ടുപോയി. തുടര്‍ന്ന് ബന്ധുവിനോടും ബ്രിട്ടിഷ് ഹൈക്കമ്മിഷനിലും വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. വീസ ഓണ്‍ അറൈവലിനെക്കുറിച്ചു ഉദ്യോഗസ്ഥരോടു ചോദിച്ചെങ്കിലും അവര്‍ക്ക് ഉത്തരമില്ലായിരുന്നു. എന്താണ് സംഭവിച്ചതെന്നുപോലും ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല.’ ഡെബ്ബി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button