അധികാരം കിട്ടിയിട്ടും കോൺഗ്രസിനെ കഷ്ടകാലം വിടാതെ പിന്തുടരുകയാണ്. കർണ്ണാടക കോൺഗ്രസ് സർക്കാരിന് പിന്നാലെ ഇപ്പോൾ മഹാരാഷ്ട്രയിലും മധ്യപ്രദേശിലും സർക്കാറിനുള്ളിൽ സംഘർഷം പുകയുകയാണ്.മദ്ധ്യപ്രദേശ് കോണ്‍ഗ്രസില്‍ മൂപ്പിളമ പോര് മുറുകുകയാണ് . സര്‍ക്കാരിനെതിരെ ഭീഷണി മുഴക്കിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി കമല്‍നാഥ് രംഗത്തെത്തി .സര്‍ക്കാരിനെ വെല്ലുവിളിച്ച് കര്‍ഷകരെ തെരുവില്‍ നിരത്തുമെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു.
ഇതിന് മറുപടിയായി അദ്ദേഹമത് ചെയ്തു കാണിക്കട്ടെ എന്നാണ് കമല്‍നാഥിന്റെ മറുപടി. കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ കമല്‍നാഥ് സര്‍ക്കാരിന് കഴിഞ്ഞില്ലെന്നായിരുന്നു ജോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവന . എന്തെങ്കിലും വാഗ്ദാനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അത് പാലിക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. അതല്ലെങ്കില്‍ തങ്ങള്‍ തെരുവുകളിലേക്കിറങ്ങും , സിന്ധ്യയുടെ വെല്ലുവിളി ഇങ്ങനെയായിരുന്നു .കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ നിലവിലത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
കൂടാതെ മുഖ്യമന്ത്രി കമല്‍നാഥിന്റെ വസതിയില്‍ നടന്ന ഏകോപന സമിതി യോഗത്തിനിടെ ജ്യോതിരാദിത്യ സിന്ധ്യ ഇറങ്ങിപ്പോയി . ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കം മൂര്‍ച്ഛിക്കുന്നതിനിടെയാണ് സംഭവം .മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ സിംഗ്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപക് ബബാരിയ, അരുണ്‍ യാദവ് എന്നിവരും ഉന്നത വിദ്യാഭ്യാസ മന്ത്രി ജീതു പട്വാരിയും എന്നിവരും പങ്കെടുക്കുന്ന യോഗത്തില്‍ നിന്നാണ് മുന്‍ എംപി ജ്യോതിരാദിത്യ സിന്ധ്യ പാതിവഴിയില്‍ ഇറങ്ങി പോയത് .
2018 ഡിസംബറില്‍ മദ്ധ്യപ്രദേശില്‍ പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ചതുമുതല്‍ സിന്ധ്യയും നാഥും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കോണ്‍ഗ്രസിനെ പിടിച്ചുലയ്ക്കുന്നുണ്ട് .കഴിഞ്ഞ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മദ്ധ്യപ്രദേശിലെ ഗുണ പാര്‍ലമെന്ററി നിയോജകമണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ കൃഷ്ണ പാല്‍ സിംഗ് യാദവിനോട് സിന്ധ്യ പരാജയപ്പെട്ടിരുന്നു .മഹാരാഷ്ട്രയിലും വ്യത്യസ്തമല്ല കാര്യങ്ങൾ.ഭീമാ കൊറേഗാവ് കേസിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ എന്‍ ഐ എയെ അനുവദിച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നടപടിക്കെതിരെ എന്സിപിയും പിന്നാലെ കോണ്‍ഗ്രസും രംഗത്തെത്തി .
ഇത്തരം കാര്യങ്ങള്‍ ഘടകകക്ഷികളുമായി ചര്‍ച്ചചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു.’ ഉദ്ധവ് താക്കറെയ്ക്ക് അധികാരമുണ്ടാകാം. എന്നാല്‍ അത് വിവേകത്തോടെ ഉപയോഗിക്കണം. ഞങ്ങളുടെ മന്ത്രിമാരും ഇവിടെയുണ്ട്. അവര്‍ എതിര്‍ക്കും’ – ഖാര്‍ഗെ പറഞ്ഞു. ഭീമാ കൊറേഗാവ് കേസ് എന്‍ ഐ എ യ്ക്ക് വിട്ട ഉദ്ധവിനെതിരെ വിമര്‍ശവുമായി എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ശിവസേന നേതൃത്വം നല്‍കുന്ന മഹാ വികാസ് അഖാഡിയില്‍ കോണ്‍ഗ്രസും എന്‍സിപിയും ഘടകകക്ഷികളാണ്. ഉദ്ധവിന്റെ നീക്കത്തെ വിമര്‍ശിച്ച് മഹാരാഷ്ട്രാ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഭീമാ കൊറേഗാവ് കേസില്‍ തന്നെ മറികടന്നാണ് ഉദ്ധവ് തീരുമാനമെടുത്തതെന്ന് ദേശ്മുഖ് ആരോപിച്ചിരുന്നു.ഇതേവരെ ഈ സംഭവങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ പ്രതികരണം വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Post Your Comments