തിരുവനന്തപുരം: അമ്മയ്ക്ക് നെഞ്ച് വേദനയെ തുടര്‍ന്ന് യൂബര്‍ ടാക്സി ബുക്ക് ചെയ്ത് ആശുപത്രിയിലേക്ക് പുറപ്പെട്ട തന്നെയെയും രോഗിയായ അമ്മയെയും സഹായികളെയും ഡ്രൈവര്‍ രാത്രിയില്‍ പാതി വഴിയില്‍ ഇറക്കിവിട്ടെന്ന് ആകാശവാണിയിലെ മാധ്യമപ്രവര്‍ത്തകയായ കെ എ ബീന ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. അവരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
14-2-2020
വൈകിട്ട് അമ്മ പെട്ടെന്ന് ഛർദി ചു..നെഞ്ചു
വേദനയും വെപ്രാളവും ഉണ്ടെന്നു പറഞ്ഞപ്പോൾ പെട്ടെന്ന് Uber taxi നോക്കി..മുൻപിൽ തന്നെ ഒരെണ്ണം ഉണ്ടെന്നു കണ്ടു ബുക്ക് ചെയ്തു.. മിനുറ്റുകൾക്കകം കാർ വന്നു. അമ്മയുൾപ്പെടെ 5 പേർ ഉണ്ടെന്നു കണ്ടു യൂബർ ഡ്രൈവർ അലറി..ഒരാൾ ഇറങ്ങണം..4 പേരേ കൊണ്ട് പോകൂ..അപ്പു ഇറങ്ങി ..അയാൾ കാർ വിട്ടു.മുന്നോട്ടു പോകുമ്പോൾ ഞങ്ങൾ പറഞ്ഞു..നെഞ്ചു വേദനയാണ്..എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം.അയാൾ പോകുന്ന വഴിയിൽ രണ്ടു ബസുകൾ കിടക്കുന്നു..
ഇടയിൽ കൂടി ഒരു കാറിനു പോകാൻ ബുദ്ധിമുട്ട്.
അയാൾ വണ്ടി നിർത്തി ഏതെങ്കിലും വണ്ടി പോകുന്നതിനു കാക്കുമ്പോൾ ഞങ്ങൾ തിരക്ക് കൂട്ടി..എങ്ങനെയെങ്കിലും പോകൂ..
അയാൾ പോകേണ്ടിയിരുന്ന ശരിയായ വഴി വലതു വശത്ത് കൂടി ആയിരുന്നു.റിവേഴ്‌സ് എടുത്ത് ആ വഴി പോകാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ വീണ്ടും അലറി.എന്നെ വഴി പടിപ്പിക്കേണ്ട..ഞാൻ ഈ വഴിയിലൂടെയെ പോകൂ..വിഷമിച്ചു ഞങ്ങൾ കരഞ്ഞു അപേക്ഷിച്ചു..ഉടനെ അയാൾ തെറി വാക്കുകൾ പറഞ്ഞു ഞങ്ങളോട് വണ്ടിയിൽ നിന്നു ഇറങ്ങി പോകാൻ പറഞ്ഞു..
നെഞ്ചു വേദന ഉള്ള അമ്മയെ ആശുപത്രിയിലെത്തിക്കാൻ കേണു.. അയാൾ യൂബർ ഓട്ടം ക്യാൻസൽ ചെയ്തു ഞങ്ങളെ ഇറക്കി വിട്ടു..എല്ലാം കണ്ടു നിന്ന ഒരു ഡോക്ടർ ഓടി വന്നു മറ്റൊരു വണ്ടി പിടിച്ചു അമ്മയെ ആശുപത്രിയിൽ എത്തിച്ചു..
അമ്മയുടെ ECG യിൽ ചെറിയ വ്യതിയാനം ഉള്ളത് കൊണ്ട് മറ്റു ചെക്കപ്പുകൾ ചെയ്യുകയാണ്..casualty യിൽ.
ഈ തിരക്കിൽ എനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ല.
ആരെങ്കിലും Uber നെ അറിയിക്കുമോ?അയാളുടെ വണ്ടി നമ്പർ.
.KL 01 CA 2686..പേര്..താജുദീൻ…
#Uber
Post Your Comments