ന്യൂഡല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ബാഗില്‍ സമരം നടത്തുന്നവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചു.നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ചര്‍ച്ചനടത്താമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.. ഇതിനിടെ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമമെന്നാവശ്യപ്പെട്ട് നാളെ അമിത്ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനും സമരക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ ക്ഷണം കിട്ടിയാല്‍ മാത്രം ചര്‍ച്ചയില്‍ പങ്കെടുത്താല്‍ മതിയെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്.. അതേ സമയം ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍ ചര്‍ച്ചക്ക് സമയം തേടിയിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. മുൻകൂട്ടി അനുവാദം വാങ്ങാതെ ചർച്ച നടത്താനാവില്ലെന്നുള്ളതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ നേരത്തെ ആര് ചര്‍ച്ചയ്ക്ക് തയ്യാറായാലും സ്വാഗതം ചെയ്യുമെന്ന അമിത്ഷായുടെ പ്രസ്താവന ഏറ്റെടുത്താണ് നാളെ തന്നെ ചര്‍ച്ചയാകാമെന്ന് സമരക്കാര്‍ അറിയിച്ചത്.
പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്കയുള്ള ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഒരു ചാനല്‍ പരിപാടിയില്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു. ഓപീസുമായി ബന്ധപ്പെട്ടാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ സമയവും സ്ഥലവും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു തുടര്‍ന്നാണ് സമരക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചത്..
Post Your Comments