
നാദിയ: കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് ചുട്ടമറുപടിയുമായി കേന്ദ്രമന്ത്രി അമിത് ഷാ. വികസനം, ദേശീയത, ആത്മനിര്‍ഭര്‍ ഭാരത് എന്നതാണ് ബിജെപിയുടെ ഡിഎന്‍എയെന്ന് അമിത് ഷാ. രാജ്യത്ത് വിനോദസഞ്ചാരിയായ ഒരു നേതാവുണ്ട്. തെരഞ്ഞെടുപ്പിന്റെ പല ഘട്ടങ്ങള്‍ കഴിഞ്ഞെങ്കിലും രാഹുല്‍ ദാദയെ കാണുന്നില്ല. ബിജെപിയുടെ ഡിഎന്‍എ എന്താണെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഡവലപ്‌മെന്റ്, നാഷണലിസം, ആത്മനിര്‍ഭര്‍ ഭാരത് എന്നതാണ് ബിജെപിയുടെ ഡിഎന്‍എ.
Read Also: ശ്രദ്ധിക്കുക, ഇത് എന്റെ നമ്ബറല്ല. വ്യജമാണ് ; ഒമർ ലുലുവിന്റെ പേരിൽ വ്യാജ നമ്പർ പ്രചരിക്കുന്നു
ബംഗാളിലെ നാദിയയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. മതുവാസ്, നാംഷുണ്‍ദ്രാസ് സമുദായങ്ങള്‍ക്ക് പൗരത്വം നല്‍കില്ലെന്ന് മമത ബാനര്‍ജി പറയുന്നു. എന്നാല്‍, ബിജെപി അധികാരത്തില്‍ എത്തിയാലുടന്‍ ഈ സമുദായങ്ങള്‍ക്ക് സിഎഎയുടെ പരിധിയില്‍പ്പെടുത്തി പൗരത്വം നല്‍കും, അമിത് ഷാ പറഞ്ഞു.
Post Your Comments