Latest NewsIndiaNews

അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി; സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്​തതായി ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് രോഗത്തെ തുടർന്ന്​ എയിംസില്‍ ചികിത്സയിലായിരുന്ന അദ്ദേഹം, മടങ്ങിയെത്തിയ ശേഷം ആദ്യമായാണ്​ നോര്‍ത്ത് ബ്ലോക്കിലെ ഓഫിസില്‍ നടന്ന യോഗത്തില്‍ പ​ങ്കെടുത്തത്​. കേന്ദ്ര ആഭ്യന്ത മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തിങ്കളാഴ്​ച ചേര്‍ന്ന യോഗത്തില്‍ സംബന്ധിച്ചു. നിരവധി സുപ്രധാന കാര്യങ്ങള്‍ ചര്‍ച്ച ചെയ്​തതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, എന്തൊക്കെയാണ്​ ഈ വിഷയങ്ങളെന്ന്​ അദ്ദേഹം വ്യക്​തമാക്കിയിട്ടില്ല.

Read Also: വിട്ടൊഴിയാതെ കോവിഡ്; രാജ്യത്ത് രോഗികളുടെ എണ്ണം 61 ലക്ഷം കടന്നു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷായ്​ക്ക് ആഗസ്​റ്റ്​ രണ്ടിന്​​ കോവിഡ്​ 19 സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന്​ അദ്ദേഹത്തെ ഗുഡ്​ഗാവിലെ സ്വകാര്യ ആശുപത്രിയായ മേദാന്തയില്‍ പ്രവേശിപ്പിച്ചു. ആഗസ്​റ്റ്​ 14ന്​ ഡോക്​ടര്‍മാരുടെ നിര്‍ദേശപ്രകാരം താന്‍ വീട്ടുനിരീക്ഷണത്തില്‍ തുടരുകയാണെന്ന്​ അമിത്​ ഷാ ട്വീറ്റ്​ ചെയ്​തിരുന്നു. ക്ഷീണവും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ ആഗസ്​റ്റ്​ 18ന്​ അമിത്​ ഷായെ എയിംസില്‍ പ്രവേശിപ്പിച്ചു. ആഗസ്​റ്റ്​ 30 വരെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തെ 31നാണ്​ ഡിസ്​ചാര്‍ജ്​ ചെയ്​തത്​. പിന്നീട്​ അസ്വസ്​ഥതകളെ തുടര്‍ന്ന്​ വീണ്ടും എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button