മാഞ്ചസ്റ്റര്‍ സിറ്റി ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ ലംഘിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് കനത്ത നടപടിയുമായി യുവേഫ. അടുത്ത 2 സീസണ്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് യുവേഫ അവരെ വിലക്കി. വിലക്ക് കൂടാതെ 30 മില്യണ്‍ യൂറോ പിഴയും സിറ്റി അടക്കേണ്ടി വരും.
യുവേഫയുടെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങളില്‍ കടുത്ത ലംഘനമാണ് മാഞ്ചസ്റ്റര്‍ സിറ്റി നടത്തിയത് എന്നാണ് യുവേഫ കണ്ടെത്തിയിരിക്കുന്നത്. കൂടാതെ ഇക്കാര്യത്തില്‍ യുവേഫയെ തെറ്റ് ധരിപ്പിക്കാനും സിറ്റി ശ്രമിച്ചു. സിറ്റി ഇതിനെതിരെ അപ്പീല്‍ പോകുന്നത് അടക്കമുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ മാത്രമാണ് വ്യക്തമാകുക. നിലവില്‍ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് എതിരായ ക്വാര്‍ട്ടര്‍ മത്സരത്തിന് സിറ്റി തയ്യാറെടുത്തു കൊണ്ടിരിക്കെയാണ് യുവേഫയുടെ നടപടി. എന്നാല്‍ ഈ സീസണില്‍ സിറ്റിക്ക് ഭീഷണി ഇല്ല.
Post Your Comments