വടകര: വീട്ടമ്മയെ വെട്ടി സ്വര്‍ണം കവര്‍ന്ന സംഭവം, അറസ്റ്റിലായ പ്രതിയെ കണ്ടപ്പോള്‍ നാട്ടുകാരും ബന്ധുക്കളും ഞെട്ടി. ആരും ഒട്ടും പ്രതീക്ഷിയ്ക്കാത്ത വീടുമായി ഏറെ അടുപ്പമുള്ള ബന്ധുവായ യുവതിയാണ് മോഷണത്തിന് പൊലീസിന്റെ അറസ്റ്റിലായത്. വടകര വില്യാപ്പള്ളിക്കടുത്തു കാര്‍ത്തികപ്പള്ളിയില്‍ പട്ടാപ്പകല്‍ മോഷണത്തിനിടയിലാണ് വീട്ടമ്മയെ വെട്ടി പരിക്കേല്‍പിച്ചത്. പല കഥകള്‍ പ്രചരിക്കുന്നതനിടയിലാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ബന്ധു പിടിയിലാവുന്നത്. കാര്‍ഗില്‍ ബസ് സ്റ്റോപ്പിനു സമീപം പറമ്പത്ത് മുസയുടെ ഭാര്യ അലീമയെ (60) വെട്ടി പരിക്കേല്‍പിച്ച് കവര്‍ച്ച നടത്തിയ സംഭവത്തിലാണ് സമീപവാസിയും ബന്ധുവുമായ കാര്‍ത്തികപ്പള്ളിയിലെ പട്ടര്‍കണ്ടി സമീറയെ (40) എടച്ചേരി പോലീസ് പിടികൂടിയത്. സമീറയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വധശ്രമം, കവര്‍ച്ച തുടങ്ങിയവയാണ് കേസ്. ഇന്നലെ ഉച്ചയ്ക്കാണ് ഏവരേയും നടുക്കിയ സംഭവം. ജുമുഅ നിസ്‌കാര സമയത്ത് അലീമയെ വെട്ടിപരിക്കേല്‍പിച്ച് ആഭരണവുമായി മോഷ്ടാവ് കടന്നുകളയുകയായിരുന്നു.
Read Also : ബസ് യാത്രയ്ക്കിടെ മാല മോഷണം : യുവതികള്‍ അറസ്റ്റില്‍
മരിച്ചെന്നു കരുതിയാണ് പ്രതി സ്ഥലംവിട്ടത്. എന്നാല്‍ ബോധം തിരിച്ചുകിട്ടിയ അലീമ വിവരം ഭര്‍ത്താവിനോടും പോലീസിനോടും പറഞ്ഞതോടെയാണ് ഇതിനു പിന്നില്‍ ആരെന്നു വ്യക്തമായത്. സ്വര്‍ണം കടയില്‍ വിറ്റ് വടകരയില്‍ നിന്നു തിരികെ കാര്‍ത്തികപ്പള്ളിയിലെ വീട്ടിലേക്കു വരുമ്പോഴാണ് പ്രതി പിടിയിലായത്. മാത്രമല്ല മണംപിടിച്ച പോലീസ് നായ സമീറയുടെ വീട്ടിനടുത്താണ് നിന്നത്.
വീട്ടിനകത്ത് നിന്ന് സ്വര്‍ണം കവരുന്നത് അലീമ കണ്ടപ്പോള്‍ പിടിവലിയുണ്ടാവുകയും വെട്ടി പരിക്കേല്‍പിക്കുകയുമായിരുന്നു. വായില്‍ തുണി തിരികിയ നിലയിലായിരുന്നു അലീമ കിടന്നിരുന്നത്. തലക്ക് അടിക്കുകയും കഴുത്തിനു വെട്ടേല്‍ക്കുകയും ചെയ്തു. മൂന്നു മണിയോടെ ഭര്‍ത്താവ് മൂസ വീട്ടില്‍ തിരികെ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് ബോധമറ്റു കിടക്കുന്ന അലീമയെയാണ് കാണുന്നത്.
Post Your Comments