Latest NewsNews

ബസ് യാത്രയ്ക്കിടെ മാല മോഷണം : യുവതികള്‍ അറസ്റ്റില്‍

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ മാല മോഷണം, യുവതികള്‍ അറസ്റ്റില്‍. ബസ് യാത്രയ്ക്കിടെ കുഞ്ഞിന്റെ മാല മോഷ്ടിച്ച കേസിലാണ് രണ്ട് തമിഴ്‌നാട് സ്വദേശികളായ യുവതികള്‍ അറസ്റ്റിലായത്. തമിഴ്നാട് മധുര സ്വദേശികളായ മീനാക്ഷി(20), വിദ്യ(19) എന്നിവരെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരിയില്‍ നിന്നും കൊടുവള്ളിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെയാണ് മോഷണം.

കിഴക്കോത്ത് പന്നൂര്‍ സ്വദേശിനിയുടെ ഒന്നര വയസ്സുള്ള കുട്ടിയുടെ മുക്കാല്‍ പവന്‍ വരുന്ന മാല യുവതികള്‍ കവര്‍ന്നത്. മാലമോഷണമടക്കം നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണെന്നും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button