ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവും, മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ എം പിക്ക് പിഴ ശിക്ഷ വിധിച്ച് കോടതി. മാനനഷ്ടക്കേസിൽ ഹാജരാകാത്തതിനാണ് ശശി തരൂർ എം പി യ്ക്ക് പിഴ ശിക്ഷ വിധിച്ചത്. ഡൽഹി കോടതിയാണ് 5000 രൂപ പിഴ ചുമത്തിയത്.
പ്രധാനമന്ത്രി മോദിക്കെതിരെ വിവാദ പരാമർശം നടത്തിയതിന് ശശി തരൂരിനെനെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബറാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. എന്നാൽ ഈ കേസിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് പിഴ വിധിച്ചത്. പ്രധാനമന്ത്രിക്കെതിരെ ശശി തരൂർ നടത്തിയ ശിവലിംഗത്തിലെ തേള്‍ പരാമര്‍ശത്തില്‍ ആണ് ബിജെപി നേതാവ് രാജീവ് ബബ്ബർ മാനനഷ്ടക്കേസ് ഫയൽ ചെയ്‌തത്.
അതേസമയം, കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനെതിരേ തിരുവനന്തപുരത്ത് മനനഷ്ടക്കേസിൽ നടപടി തുടങ്ങി. മന്ത്രി നേരിട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം എംപി ശശി തരൂര്‍, രവിശങ്കര്‍ പ്രസാദിനെതിരേ നല്‍കിയ അപകീര്‍ത്തി കേസിലാണ് കോടതിയുടെ നടപടി. മേയ് രണ്ടിന് കോടതിയില്‍ നേരിട്ട് ഹാജരാകാനാണ് ഉത്തരവ്.
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് രവിശങ്കര്‍ പ്രസാദ് നടത്തിയ ചില പരാമര്‍ശമാണ് കേസിനാധാരം. സുനന്ദ പുഷ്‌കര്‍ കേസില്‍ തരൂര്‍ കൊലപാതികയാണെന്ന് രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തിരുന്നു. ഈ പരാമര്‍ശത്തിനെതിരേയാണ് തരൂര്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ കേസ് നല്‍കിയിരുന്നത്.
Post Your Comments