Latest NewsNewsIndia

പുല്‍വാമ ഭീകരാക്രമണ വാര്‍ഷികത്തിനിടെ അതീവ ജാഗ്രത നിര്‍ദേശം; പാകിസ്ഥാനിലെ ഭീകരസംഘടനകളെല്ലാം ഒന്നിച്ച് വീണ്ടും ആക്രമണത്തിന് മുതിരുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: പുല്‍വാമ ഭീകരാക്രമണ വാര്‍ഷികത്തിനിടെ അതീവ ജാഗ്രത നിര്‍ദേശവുമായി രഹസ്യാന്വേഷണ വിഭാഗം. ഭീകരസംഘടനകളെല്ലാം ഒന്നിച്ച് ഗാസ്‌നാവി ഫോഴ്‌സ് എന്ന പേരില്‍ മറ്റൊരു സംഘടന രൂപീകരിച്ചെന്നും പുല്‍വാമ മോഡല്‍ ആക്രമണത്തിന് ഇവർ ഒരുങ്ങുന്നതുമായാണ് റിപ്പോർട്ട്. ജയ്‌ഷെ ഇ മുഹമ്മദിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കം. കശ്മീര്‍ അതിര്‍ത്തിയില്‍ സ്‌ഫോടകവസ്തുക്കളുമായി ഇവര്‍ സൈന്യത്തിനു നേരേ ചാവേറാക്രമണം നടത്തുമെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.

Read also: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള, ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അമേരിക്ക

ലഷ്‌കര്‍ ഇ തൊയ്ബ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, അല്‍ ബാദര്‍ അടക്കം ഭീകരസംഘടനകളിലെ പരീശീലനം ലഭിച്ച കൊടുംഭീകരരെ ഉള്‍പ്പെടുത്തിയാണ് സംഘടന രൂപീകരിക്കുന്നത്. 27 ഭീകരര്‍ക്കാണ് ഇത്തരത്തിൽ പരിശീലനം ലഭിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലും കശ്മീര്‍ താഴ് വരയിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button