ഫുട്‌ബോളില്‍ തന്റെ വ്യക്തിത്വം കൊണ്ടും കളി മികവു കൊണ്ടും ഏറെ ആരാധകരുള്ള താരമാണ് ലിവര്‍പൂള്‍ ഫുട്‌ബോള്‍ താരം മാനെ. ഇപ്പോള്‍ മാനെയുടെ ഒരു തുറന്ന പറച്ചില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. താന്‍ ഫുട്‌ബോളില്‍ എന്തെങ്കിലും ആയിട്ടുണ്ട് എങ്കില്‍ അതിന്റെ എല്ലാ പ്രചോദനവും തന്റെ ഗ്രാമം ആണ് എന്നാണ് താരം പറയുന്നത്.
ആഫ്രിക്കന്‍ പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം വരെ സ്വന്തമാക്കാന്‍ ആയത് തന്റെ ഗ്രാമമായ ബാംബാലിയിലെ ജനങ്ങള്‍ കാരണം ആണ് എന്ന് മാനെ പറയുന്നു. ആ ഗ്രാമം തന്നെ പിന്തുണച്ചത് കൊണ്ടാണ് തനിക്ക് വലിയ താരമായി വളരാന്‍ കഴിഞ്ഞത്. തന്റെ നാട്ടിലെ ജനങ്ങളെ ഓര്‍ക്കുമ്പോള്‍ തനിക്ക് എല്ലാ വിലങ്ങു തടികളും മറികടക്കാന്‍ ഉള്ള ഊര്‍ജ്ജം ലഭിക്കും എന്നും മാനെ പറഞ്ഞു.
ഗ്രാമത്തില്‍ ഉള്ളവര്‍ക്ക് താന്‍ അഭിമാനം ആണ്. സന്തോഷങ്ങള്‍ വളരെ കുറവുള്ള അവരുടെ ജീവിതത്തില്‍ സന്തോഷം എത്തിക്കാന്‍ തനിക്കും തന്റെ ഫുട്‌ബോളിനും ആകുന്നുണ്ട് എന്നതില്‍ തനിക്ക് വലിയ സന്തോഷം ഉണ്ട്. തനിക്ക് വേണ്ടി ആ ഗ്രാമം എപ്പോഴും പ്രാര്‍ഥിക്കുന്നുണ്ട് എന്നും മാനെ പറഞ്ഞു. മാനെ തന്റെ ഗ്രാമത്തിലെ ജനങ്ങള്‍ക്കു വേണ്ടി ഒരുപാട് സഹായങ്ങള്‍ ചെയ്യുന്നത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു എന്നും മാനെ പറഞ്ഞു
Post Your Comments