Latest NewsKeralaNews

വെടിയുണ്ട വിവാദത്തിൽ കുടുങ്ങി മന്ത്രി കടകംപള്ളിയുടെ ഗണ്‍മാനും; അന്വേഷണത്തിൽ പൊലീസ് ഇരുട്ടിൽ തപ്പുന്നു

എന്നാല്‍ 10 മാസം മുമ്പ് തുടങ്ങിയ അന്വേഷണം എങ്ങുമെത്തിയിട്ടില്ല

തിരുവനന്തപുരം: പൊലീസ് വകുപ്പിൽ നിന്നും കാണാതായ വെടിയുണ്ട വിവാദത്തിൽ കുടുങ്ങി മന്ത്രി കടകംപള്ളിയുടെ ഗണ്‍മാനും. ഇയാൾ പ്രതി ചേർക്കപ്പെട്ട അന്വേഷണത്തിൽ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. 11 പൊലീസുകാരെ പ്രതി ചേര്‍ത്ത് പേരൂര്‍ക്കട പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു . എന്നാല്‍ 10 മാസം മുമ്പ് തുടങ്ങിയ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

2019 ഏപ്രില്‍ 3 നാണ് പേരൂര്‍ക്കട പൊലീസ് കേസെടുത്തത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗണ്‍മാനായ സനില്‍കുമാര്‍ എഫ്‌ഐആറിലെ മൂന്നാം പ്രതിയാണ്. എസ് എ പി ക്യാമ്ബിലെ ഹവില്‍ദാറായിരുന്ന സനില്‍കുമാറിനും വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതലയുണ്ടായിരുന്നു. വെടിയുണ്ടകളുടെ വിവരങ്ങള്‍ സനില്‍ കുമാര്‍ അടക്കമുള്ള 11 പേരും രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്.

ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന എകെ 47 തോക്കുകളുടെ തിരകളിലടക്കം പൊലീസിന് പിഴവ് ഉണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്. 1996 മുതല്‍ 2018 വരെയുള്ള കാലയളവില്‍ എസ്‌എപി ക്യാമ്ബില്‍ നിന്നും വെടിയുണ്ടകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന മുന്‍ കമാണ്ടന്‍റ് സേവ്യറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.

ALSO READ: കേ​ര​ള പൊ​ലീ​സിന്റെ തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​യും ന​ഷ്​​ട​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര ഇ​ട​പെ​ട​ലി​ന്​ സാ​ധ്യ​ത; ബി.​ജെ.​പി അ​മി​ത്​ ഷാ​ക്ക്​ ക​ത്ത​യ​ച്ചു

ജോലിയിലെ വീഴ്ച മൂലം സംസ്ഥാന സര്‍ക്കാറിന് നഷ്ടമുണ്ടായെന്നും ചില ഉദ്യോഗസ്ഥര്‍ രേഖകളില്‍ കൃത്രിമം കാട്ടിയെന്നും എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നു . പൊലീസ് കേസെടുത്തതിന് പിന്നാലെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button