KeralaLatest News

പേയിങ് ഗസ്റ്റായ വിദ്യാര്‍ഥിനികളെ വീടിന്റെ വാതില്‍ തകര്‍ത്ത്‌ അകത്തുകയറി ആക്രമിച്ച യുവാവിനെ പിടിക്കാനെത്തിയ എ.എസ്‌.ഐയെ കടിച്ചുപരുക്കേല്‍പ്പിച്ചു

ബുധനാഴ്‌ച രാത്രി 10 മണിയോടെ ജങ്‌ഷനില്‍ സെന്‍ട്രല്‍ ബാങ്കിന്‌ എതിര്‍വശമുള്ള വീട്ടിലായിരുന്നു സംഭവം.

വെച്ചൂച്ചിറ: പേയിങ്‌ ഗസ്‌റ്റായി താമസിക്കുന്ന വിദ്യാര്‍ഥിനികളെ വീടിന്റെ വാതില്‍ തകര്‍ത്ത്‌ അകത്തുകയറി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ്‌ അറസ്‌റ്റില്‍. വിശ്വബ്രാഹ്‌ണ കോളജില്‍ പഠിക്കുന്ന രണ്ടു പെണ്‍കുട്ടികളാണ്‌ ഇവിടെ താമസിക്കുന്നത്‌.കോട്ടയം കണ്ടത്തില്‍ ജിമ്മി സെബാസ്‌റ്റ്യനാണ്‌ അറസ്‌റ്റിലായത്‌. ബുധനാഴ്‌ച രാത്രി 10 മണിയോടെ ജങ്‌ഷനില്‍ സെന്‍ട്രല്‍ ബാങ്കിന്‌ എതിര്‍വശമുള്ള വീട്ടിലായിരുന്നു സംഭവം.

വീടിന്റെ ഉടമ സമീപത്തുതന്നെ താമസിക്കുന്നുണ്ട്‌. 10 മണിയോടെ വീട്ടിലെത്തിയ യുവാവ്‌, കുട്ടികള്‍ കതകുതുറക്കാന്‍ വൈകിയപ്പോള്‍ ചവിട്ടിത്തുറന്നു. തുടര്‍ന്ന്‌ കൈയിലുണ്ടായിരുന്ന ബിയര്‍ കുപ്പി കൊണ്ട്‌ ആക്രമിക്കാന്‍ ശ്രമിച്ചു. കൂട്ടത്തില്‍ ഒരു കുട്ടിയുടെ തല പിടിച്ച്‌ ഭിത്തിയില്‍ ഇടിക്കാനും ശ്രമിച്ചുവെന്ന്‌ പറയുന്നു.നിലവിളികേട്ട്‌ ഓടിയെത്തിയ നാട്ടുകാരും വീട്ടുടമയും ചേര്‍ന്ന്‌ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഡല്‍ഹിയില്‍ പലയിടത്തും ആം ആദ്മി ജയിച്ചത് ആയിരത്തിൽ താഴെ വോട്ടിന് ; ഭൂപീന്ദര്‍ ജയിച്ചത്‌ 753 വോട്ടിന്‌

യുവാവിനെ കസ്‌റ്റഡിയില്‍ എടുക്കുന്നതിനിടെ എ.എസ്‌.ഐ അനിലിന്റെ കൈയില്‍ കടിക്കുകയും ചെയ്‌തു. പ്രതിയെ ജാമ്യമില്ലാ വകുപ്പിട്ട്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തതായി വെച്ചൂച്ചിറ എസ്‌.എച്ച്‌.ഒ. പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button