
തിരുമല: നേപ്പാള്‍ സ്വദേശികളായ ദമ്ബതിമാര്‍ ബഹുനില കെട്ടിടത്തിനുമുകളില്‍ മദ്യലഹരിയില്‍ നടത്തിയ തർക്കം ആത്മഹത്യാഭീഷണിയെന്ന് തെറ്റിധരിച്ച് നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെയും പോലീസിനെയും വിളിച്ചുവരുത്തി. പിന്നീട് തിരുമല കവലയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍.
തിരുമല കവലയിലെ ഷോപ്പിങ് കോംപ്ലക്‌സിലെ രണ്ടാംനിലയില്‍ നിന്നു ദമ്ബതിമാര്‍ ഉച്ചത്തിലുള്ള സംസാരം കേട്ടാണ് ആരോ ആത്മഹത്യാഭീഷണിയെന്ന് പോലീസിനെ അറിയിച്ചത്.
അഗ്‌നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തിയതോടെ ആളുകൂടി. ഇതോടെ തിരുമല വഴിയുള്ള ഗതാഗതം രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു. പോലീസെത്തി ഇവരെ താഴെയിറക്കാന്‍ ശ്രമിച്ചപ്പോള്‍ വനിതാ പോലീസില്ലാത്തതിനാല്‍ യുവതി സമ്മതിച്ചില്ല.
പിന്നീട് വനിതാ പോലീസിന്റെ നിര്‍ദേശപ്രകാരമാണ് താഴെയിറക്കിയത്. വലിയവിളയ്ക്കടുത്ത് താമസിച്ചിരുന്ന വാടക വീട് ഒഴിയേണ്ടി വന്നതിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ കലഹം ഉണ്ടായത്. ദമ്ബതിമാരെ വൈദ്യപരിശോധന നടത്തി നിയമ നടപടി സ്വീകരിക്കുമെന്ന് പൂജപ്പുര പോലീസ് പറഞ്ഞു.
Post Your Comments