യുകെ: കൗതുകമായി മുകളിലേക്കു ഒഴുക്കുന്ന വെള്ളച്ചാട്ടം ,അപൂര്‍വ്വ പ്രതിഭാസം കണ്ട് ഞെട്ടിയിരിക്കുകയാണ് ജനങ്ങൾ. കണ്ടാൽ പുക മുകളിലോട്ടു പോകുന്ന പോലെയേ തോന്നൂ. സ്‌കോട്ട്‌ലാന്‍ഡിലെ ക്യാമ്പ്‌സി ഫെല്‍സില്ലുള്ള ജെന്നീസ് ലംവെള്ളച്ചാട്ടത്തിലാണ്. ഇത്തരമൊരു അപൂര്‍വ്വ പ്രതിഭാസം കാണാന്‍ കഴിഞ്ഞത്. അതിശക്തമായി വീശിയ കിയാര കൊടുങ്കാറ്റാണ് ഈ വെള്ളചാട്ടത്തെ മുകളിലേക്ക് ഒഴുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറ്റാണ്ടിലെതന്നെ ഏറ്റവും ശക്തിയേറിയ കാറ്റാണ് കിയാരാ. എന്തായാലും സംഭവം ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. കേട്ട് കേൾവി പോലും ഇല്ലാത്ത സംഭവം ആണിപ്പോൾ നടന്നിരിക്കുന്നത്. ഏതു പോലെ എത്ര സംഭവങ്ങൾ കണ്ടു നമ്മൾ ഞെട്ടി തരിച്ചിരികുന്നു. എന്നാലും ഏതു വല്ലാത്ത ഒരു ഞെട്ടൽ ആയിപ്പോയി.
യുകെയിലും വടക്കന്‍ യൂറോപ്പിലും ശക്തിപ്രാപിച്ച കിയാര അയര്‍ലന്‍ഡ്, ഫ്രാന്‍സ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി എന്നീ രാജ്യങ്ങളിലും ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.മണിക്കൂറില്‍ 129 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. വരും ദിവസങ്ങളില്‍ കാറ്റ് കൂടുതല്‍ .ശക്തിപ്രാപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ലണ്ടനിലെ നാഷണല്‍ വെതര്‍ ഏജന്‍സിയാണ് പുതിയ കൊടുങ്കാറ്റിന് കിയാര എന്ന പേര് നല്‍കിയത്.
Post Your Comments