KeralaLatest News

കോൺസ്റ്റബിൾ സ്ത്രീകളെ കടന്നുപിടിച്ചത് വെള്ളച്ചാട്ടത്തിനടിയിൽ കുളിക്കുമ്പോൾ, നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിലേൽപ്പിച്ചു

തിരുവനന്തപുരം: പിറവത്ത് സ്ത്രീകളെ കടന്ന് പിടിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പോലീസുകാരൻ അറസ്റ്റിൽ. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ പരീതിനെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ പരാതിയിലാണ് നടപടി. സംഭവത്തിൽ മൂവാറ്റുപുഴ സ്റ്റേഷനിലെ 2 സിവില്‍ പൊലീസ് ഓഫിസര്‍മാരെ രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

മഫ്തിയിലെത്തിയ ഇരുവരും യുവതികളോട് കയര്‍ക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നും യുവതികള്‍ പറയുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പിറവം പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു സ്ത്രീകൾ. ഇതിനിടെയായിരുന്നു പരീത് സ്ത്രീകളെ കടന്ന് പിടിക്കാൻ ശ്രമിച്ചത്. വെള്ളച്ചാട്ടത്തിൽ കുളിക്കുകയായിരുന്നു സ്ത്രീകൾ. ഇതിനിടെ അവിടെയുണ്ടായിരുന്ന പരീത് ഇവരെ കടന്ന് പിടിക്കുകയായിരുന്നു.

സ്ത്രീകൾ ബഹളമുണ്ടാക്കി. ഇതോടെ വിഷയത്തിൽ നാട്ടുകാർ ഇടപെടുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് പരീതിനെ പിടികൂടി വളഞ്ഞു വെച്ച് പോലീസിൽ ഏൽപ്പിച്ചത്. ഇതിനിടെ പരീതിനു നേരെ അക്രമണമുണ്ടായതായും റിപ്പോർട്ട് ഉണ്ട്.

സംഭവത്തിൽ വിവിധ വകുപ്പുകൾ ചുമത്തിയാണ് പരീതിനെതിരെ കേസ് എടുത്തത്. അതേസമയം ഒരാഴ്ചയ്ക്കിടെ സ്ത്രീകൾക്ക് നേരെ അതിക്രമം നടത്തിയതിന്റെ പേരിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ പോലീസുകാരനാണ് പരീത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ ബസിൽവച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button