കൊല്ലം: വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങി മരിച്ചു. കൊല്ലം അച്ചന്‍കോവില്‍ കുംഭാതുരുട്ടി വെള്ളച്ചാട്ടത്തിലാണ് ദുരന്തം സംഭവിച്ചത്. പുനലൂര്‍ സ്വദേശി മണികണ്ഠന്, ഇടവട്ടം സ്വദേശി അനി എന്നിവരാണ് മരിച്ചത്.
കുംഭാതുരുട്ടി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. ഫോറസ്റ്റ് അധികൃതരുടെ കണ്ണ് വെട്ടിച്ചാണ് ഇവര്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയത്. ഇരുവരുടെയും മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രിയിലേക്ക് മാറ്റി.
Post Your Comments