1911 ലാണ് അന്റാര്‍ട്ടിക്കയിലെ ടെയ്‌ലര്‍ ഹിമാനി പ്രദേശത്ത് 54 കിലോമീറ്റര്‍ നീളത്തില്‍ തൂവെള്ളയായി കിടക്കുന്നിടത്തും നിന്നും താഴേയ്ക്ക് ഒലിച്ചിറങ്ങുന്ന രക്തം കണ്ടെത്തിയത്. രക്തച്ചാട്ടമെന്ന വിളിപ്പേര് വീണ ഇതിന്റെ പിന്നിൽ മഞ്ഞുപാളികളിലെ ചുവന്ന ആല്‍ഗെകളാണ് കാരണമെന്നാണ് കരുതിയിരുന്നത്.
എന്നാൽ ഇരുമ്പ് തുരുമ്പിക്കുന്നതിനു സമാനമായ പ്രക്രിയയാണ് ടെയ്‌ലര്‍ ഹിമാനിയുടെ ഉള്ളില്‍ എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് അലാസ്‌ക ഫെയര്‍ബാങ്ക്‌സിലെ ഗവേഷകരാണ് കണ്ടു പിടുത്തത്തിനു പിന്നില്‍. മഞ്ഞുപാളികൾക്ക് താഴെ ഉപ്പുവെള്ളത്തില്‍ ഓക്‌സിജന്റെ അഭാവത്തില്‍ ഒരു പ്രത്യേകതരം ബാക്ടീരിയകളെ കണ്ടെത്തി. സള്‍ഫേറ്റുകള്‍ വിഘടിപ്പിച്ചാണ് ഇവ ആവശ്യമുള്ള ഊര്‍ജം ശേഖരിക്കുന്നത്. ഇതാണ് രക്തച്ചാട്ടത്തിന് പിന്നിലെ രഹസ്യമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്.
Post Your Comments