ഇരിട്ടി:ഇത്ര ക്രൂരൻമാരാണോ ഇവര്‍ എന്ന ചോദ്യം ഉയരുന്ന വിധത്തില്‍ ചെറിയ വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ ക്രൂരമായി പെരുമാറുന്നത് തുടരുന്നു. കണ്ണൂര്‍ ഇരിട്ടിക്കടുത്തെ കൂടാളിയില്‍ സ്വകാര്യ ബസില്‍ നിന്ന് വിദ്യാര്‍ത്ഥിയെ തളളിയിട്ട സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായി. വരിവരിയായി കുട്ടികൾ അച്ചടക്കത്തോടെ കയറുന്നതിനിടെ ഇയാൾ ബെല്ലടിക്കുകയും വണ്ടി നീങ്ങുകയും ചെയ്തു. ഉടൻ തന്നെ പടിക്കൽ നിന്ന കുട്ടിയെ ഇയാൾ തള്ളിയിടുകയായിരുന്നു.
റോഡിന്റെ സൈഡിലേക്ക് വീണതിനാൽ വീൽ കയറിയുള്ള വലിയ അപകടം ഒഴിവാകുകയായിരുന്നു. എങ്കിലും കുട്ടി വീണത് നടുവടിച്ചും തലയിടിച്ചുമാണ്.ഇതിനെ തുടര്‍ന്ന് കുറ്റക്കാരനായ ക്ലീനര്‍ക്കെതിരെ പോലീസ് കേസെടുത്തു. ചോദ്യം ചെയ്യലില്‍ നിഷേധിച്ചുവെങ്കിലും സി സി ടി വിയുടെ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിന്നീട് മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
‘തൊഴില്‍ പ്രശ്‌നം പരിഹരിക്കേണ്ടത് ആക്രമണം നടത്തിയല്ല’- സിഐടിയുവിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് കണ്ണൂര്‍ ജില്ലയിലെ കൂടാളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബസില്‍ കയറുന്നതിനിടെ ക്ലീനര്‍ തള്ളിയിട്ടത്. സംഭവത്തില്‍ ഇരിട്ടി -കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന കെ സി എം ബസിലെ ക്ലീനര്‍ ശ്രീജിത്തിനെതിരെയാണ് മട്ടന്നൂര്‍ പോലീസ് കേസെടുത്തത്.ഇയാളെ പിടികൂടിയതിനോടൊപ്പം ബസും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ കുട്ടികള്‍ക്കെതിരെ അതിക്രമം തുടരുന്ന സാഹചര്യത്തില്‍ നടപടി ശക്തമാകുമെന്ന് മട്ടന്നൂര്‍ സി ഐ രാജീവ് കുമാര്‍ പറഞ്ഞു. വീഡിയോ കാണാം: ( courtesy k vartha )
Post Your Comments