Latest NewsKerala

ഇടുക്കിയിൽ സ്‌കൂൾ ബസിറങ്ങി വീട്ടിലേക്ക് പോയ 10 വയസ്സുകാരിയെ അടിച്ചു വീഴ്‌ത്തി കമ്മലും കൊലുസും കവർന്നു

ഉപ്പുതറ: സ്‌കൂൾ ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന 10 വയസ്സുകാരിയെ തലയ്‌ക്കടിച്ച് വീഴ്‌ത്തി ബോധരഹിതയാക്കിയ ശേഷം ആഭരണങ്ങൾ കവർന്നു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുടെ നേർക്കാണ് ആക്രമണം ഉണ്ടായത്. കുട്ടിയുടെ സ്വർണ്ണക്കമ്മലും വെള്ളിക്കൊലുസുമാണ് മോഷ്ടിച്ചത്. ഇടുക്കി ജില്ലയിലെ മേരികുളത്ത് ഇന്നലെ വൈകിട്ടാണ് സംഭവം.

സമയമായിട്ടും കുട്ടി വീട്ടിൽ എത്താതെ വന്നതോടെ അച്ഛന്റെ അമ്മ അന്വേഷിച്ച് എത്തിയപ്പോഴാണ് റോഡിൽ ചെരുപ്പും ബാഗും കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തേയിലച്ചെടികൾക്കിടയിൽ ബോധരഹിതയായി കിടക്കുന്ന കുട്ടിയെ കണ്ടത്. കുട്ടിയെ ഉടൻ തന്നെ കട്ടപ്പനയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

നടന്നു പോകുന്നതിനിടെ ആരോ പിന്നിൽ നിന്ന് തലയ്‌ക്കടിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. സ്‌കൂൾ ബസിൽ വന്ന് ഇറങ്ങിയതിന് ശേഷം അരക്കിലോമീറ്ററോളം ദൂരം കുട്ടിക്ക് വീട്ടിലേക്ക് നടക്കാനുണ്ട്. വീടിന് ഏകദേശം 300 മീറ്റർ അകലെ വച്ചായിരുന്നു ആക്രമണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button