
കയ്പമംഗലം: പെരിഞ്ഞനത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പെരിഞ്ഞനം വെസ്റ്റ് എസ്എൻ സ്മാരകം യുപി സ്കൂളിനു സമീപം വെങ്കിടിങ്ങൽ സേതു- ദീപ ദമ്പതികളുടെ മകൻ സഞ്ജയ്(10) ആണ് മരിച്ചത്.
കയ്പമംഗലം ഗവൺമെന്റ് ഫിഷറീഷ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. പനി ബാധിച്ചതിനെ തുടർന്ന്, കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു.
എറണാകുളം ഞാറക്കൽ സ്വദേശികളായ കുട്ടിയുടെ കുടുംബം ഈ അടുത്ത കാലത്താണ് പെരിഞ്ഞനത്ത് വന്ന് താമസം തുടങ്ങിയത്.
Post Your Comments