Latest NewsKeralaNews

എ​ന്തൊ​ക്കെ മോ​ഷ്ടി​ക്കാം, എ​വി​ടു​ന്നൊ​ക്കെ മോ​ഷ്ടി​ക്കാം എ​ന്ന് മോ​ഷ്ടാ​ക്ക​ള്‍​ക്ക് അ​റി​യാ​ത്ത​താ​ണോ, അ​തോ അ​ഹ​ങ്കാ​ര​മാ​ണോ? സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വിക്കെതിരെ ഒളിയമ്പുമായി ജേ​ക്ക​ബ് തോമസ്

തി​രു​വ​ന​ന്ത​പു​രം: അഴിമതി ആരോപണത്തിൽ നിൽക്കുന്ന സംസ്‌ഥാന പോ​ലീ​സ് മേ​ധാ​വി ലോ​ക​നാ​ഥ് ബെ​ഹറയ്‌ക്കെതിരെ ഒളിയമ്പുമായി ജേ​ക്ക​ബ് തോമസ്. എ​ന്തൊ​ക്കെ മോ​ഷ്ടി​ക്കാം, എ​വി​ടു​ന്നൊ​ക്കെ മോ​ഷ്ടി​ക്കാം എ​ന്ന് കേ​ര​ള​ത്തി​ല്‍ വ​ന്ന മോ​ഷ്ടാ​ക്ക​ള്‍​ക്ക് അ​റി​യാ​ത്ത​താ​ണോ, അ​തോ അ​ഹ​ങ്കാ​ര​മാ​ണോ എ​ന്നാ​ണ് ജേ​ക്ക​ബ് തോ​മ​സി​ന്‍റെ ചോ​ദ്യം. ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​നി​ല്‍​നി​ന്ന് ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും ന​ഷ്ട​പ്പെ​ട്ടെ​ന്നു ക​ണ്‍​ട്രോ​ള​ര്‍ ആ​ന്‍​ഡ് ഓ​ഡി​റ്റ​ര്‍ ജ​ന​റ​ല്‍(​സി​എ​ജി) റി​പ്പോ​ര്‍​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആണ് ജേക്കബ് തോമസിന്റെ പ്രതികരണം.

തി​രു​വ​ന​ന്ത​പു​രം ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​നി​ല്‍ (എ​സ്‌എ​പി​ബി) ആ​യു​ധ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ്റ്റോ​ക് ര​ജി​സ്റ്റ​ര്‍ ശ​രി​യാ​യ രീ​തി​യി​ല​ല്ല സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ര​ജി​സ്റ്റ​റി​ന്‍റെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നും എ​സ്‌എ​പി ക​മ​ന്‍​ഡാ​ന്‍റും ര​ജി​സ്റ്റ​ര്‍ ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണു ച​ട്ടം.

ALSO READ: കൊറോണ ബാധ: കടലിൽ പിടിച്ചിട്ടിരിക്കുന്ന ജപ്പാൻ ആഡംബര വിനോദക്കപ്പലിൽ നിന്ന് സഹായഭ്യർഥനയുമായി ഇന്ത്യൻ യുവതി

ആ​യു​ധ​ങ്ങ​ളു​ടെ സ്റ്റോ​ക്ക് ര​ജി​സ്റ്റ​റി​ല്‍ മേ​ലെ​ഴു​ത്തു​ക​ള്‍, വെ​ള്ള​നി​റ​ത്തി​ലു​ള്ള തി​രു​ത്ത​ല്‍ മ​ഷി​യു​ടെ ഉ​പ​യോ​ഗം, എ​ന്‍​ട്രി​ക​ളു​ടെ വെ​ട്ടി​ക്ക​ള​യ​ല്‍ എ​ന്നി​വ ക​ണ്ടെ​ത്തി​യ​താ​യും സി​എ​ജി​യു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. തി​രു​വ​ന​ന്ത​പു​രം ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​നി​ല്‍ (എ​സ്‌എ​പി​ബി) 25 എ​ണ്ണം 5.56 എം​എം ഇ​ന്‍​സാ​സ് റൈ​ഫി​ളു​ക​ളും 12,061 കാ​ട്രി​ജു​ക​ളും കു​റ​വാ​ണെ​ന്നാ​ണ് സി​എ​ജി​യു​ടെ ക​ണ്ടെ​ത്ത​ല്‍. ആ​യു​ധ​ശേ​ഖ​ര​ത്തി​ലു​ള്ള കു​റ​വ് ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​റി​യാ​മാ​യി​രു​ന്നെ​ന്നും ഇ​തു സം​സ്ഥാ​ന​ത്തി​ന്‍റെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button