തിരുവനന്തപുരം: നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി, സിനിമാ നിര്‍മ്മാതാവ് സുരേഷ് കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കളെ തിരുവനന്തപുരം നഗരസഭ ഏറ്റെടുത്തു. ഭക്ഷണവും വെള്ളവുമില്ലാതെ എല്ലുംതോലുമായി കഴിയുന്ന പശുക്കളുടെ ദുരിത ജീവിതം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഹൈക്കോടതി അടിസ്ഥാനത്തിലാണ് പശുക്കളെ നഗരസഭ ഏറ്റെടുത്തത്.
പദ്മതീര്‍ത്ഥക്കരയിലെ പുത്തന്‍മാളിക വളപ്പിലാണ് ഗോശാല പ്രവര്‍ത്തിക്കുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാലഭിഷേകത്തിനുള്ള പാല്‍ നല്‍കാന്‍ എന്ന പേരില്‍ താത്ക്കാലിക അനുമതി നേടിയായിരുന്നു ഗോശാല പ്രവര്‍ത്തിച്ചുപോന്നത്. 19 പശുക്കളും 17 കിടാങ്ങളുമടക്കം 36 പശുക്കളാണ് ഇവിടെയുള്ളത്.
Post Your Comments