KeralaLatest NewsNews

പങ്കാളിയുമായി ശാരീരികവേഴ്ച നടത്തുമ്പോള്‍ പോലും മനസില്‍ മറ്റു സ്ത്രീകള്‍… പക്ഷേ സ്ത്രീ ആ നീറ്റലിന്റെ എരിവ് ഒഴിയരുതേ എന്ന് പ്രാര്‍ത്ഥിക്കും..സെക്‌സില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താക്കന്‍മാരുടെ മാനസിക വ്യാപാരത്തെ കുറിച്ച് തുറന്നെഴുതി സൈക്കോളജിസ്റ്റ് കല ഷിബു

പങ്കാളിയുമായി ശാരീരികവേഴ്ച നടത്തുമ്പോള്‍ പോലും മനസില്‍ മറ്റു സ്ത്രീകള്‍… പക്ഷേ സ്ത്രീ ..ആ നീറ്റലിന്റെ എരിവ് ഒഴിയരുതേ എന്ന് പ്രാര്‍ത്ഥിക്കും..സെക്സില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താക്കന്‍മാരുടെ മാനസിക വ്യാപാരത്തെ കുറിച്ച് തുറന്നെഴുതി സൈക്കോളജിസ്റ്റ് കല ഷിബു. പുറമേ സ്‌നേഹം നടിക്കുകയും മനസില്‍ മറ്റു സ്ത്രീകളെ പ്രതിഷ്ഠിച്ച് നടക്കുകയും ചെയ്യുന്ന ഭര്‍ത്താക്കന്‍മാരെ കുറിച്ച് എഴുതുകയാണ് കൗണ്‍സിംഗ് സൈക്കോളജിസ്റ്റ് കല. പെണ്ണിന്റെ ശരീരംമാത്രം എടുത്തിട്ട് മനസില്‍ അവളില്ല എന്ന് ഭാവിക്കുന്നത് അത്യന്തം അപമാനിക്കപ്പെടുന്ന അവസ്ഥയാണെന്നും കല കൂട്ടിച്ചേര്‍ക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് കലയുടെ തുറന്നെഴുത്ത്.

Read Also : സ്ത്രീകളിൽ കാണപ്പെടുന്ന മാനസിക പ്രശ്‌നങ്ങൾക്ക് ലൈംഗികതയുമായി ബന്ധമുണ്ടോ; കൗൺസിലിങ് സൈക്കോളജിസ്റ്റ് കല ഷിബുവിന് പറയാനുള്ളത്

ഫെയ്‌സ്ബുക്ക് കുറിപ്പ്;

സ്വയംഭോഗമെന്ന വാക്കിന്റെ ആംഗലേയ ഭാഷയാണല്ലോ masturbation.. !അത് ആരോഗ്യപരമാണോ എന്ന സംശയം ഒരുപാട് കേള്‍ക്കാറുണ്ട്..പ്രത്യേകിച്ച് സ്ത്രീകള്‍..അധികമായാല്‍ അമൃതും വിഷമെന്ന പോലെയേ ഉള്ളു..തീര്‍ന്നു ഉത്തരം..

വിവാഹം കഴിഞ്ഞ ദമ്ബതികള്‍ക്ക് ഇടയില്‍ സ്ത്രീ ഇത്തരം പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നു എങ്കില്‍,അത് ഭാര്തതാവ് പലപ്പോഴും ഉള്‍ക്കൊള്ളണമെന്നില്ല..മറിച്ചാണ് എങ്കില്‍,
അതൊക്കെ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതും സര്വസാധാരണമെന്നും ഉറപ്പിക്കാം..
അവളുടെ പിന്തുണ ആ അവസരത്തില്‍ അവന് തേടാം..

ആണുങ്ങള്‍ക്ക് ലൈംഗികപരമായ ഉണര്‍വ് വരണമെങ്കില്‍ പലപ്പോഴും,
ഭാവന വേണം…സ്ത്രീയ്ക്ക് അങ്ങനെ അല്ല എന്നൊരു വിശ്വാസമുണ്ടേല്‍ അത് തെറ്റാണ്..സ്ത്രീകളും അതിമനോഹരമായ ഭാവന കൊണ്ട് പോകുന്നവരാണ്..രതിയുടെ പാരമ്യതയില്‍ നേരും നെറിവും ഒന്നും മനസ്സില്‍ കൊണ്ട് വരാന്‍ പെണ്ണും മെനക്കെടാറില്ല.. പച്ച മനസ്സാണ് അപ്പോള്‍..

സെക്‌സ് തെറാപ്പി കൊടുക്കുന്ന പ്രഫഷണല്‍ ആണേല്‍, ഇത്തരം ചിന്തകളുടെ കുറ്റബോധം കുലസ്ത്രീ മനസ്സില്‍ നിന്നും ഒട്ടനവധി കേള്‍ക്കാം.. മനസ്സ് കൊണ്ട് വ്യഭിചാരിക്കാത്തവര്‍ ആരുമില്ല എന്നത് പരസ്പരം എല്ലാവര്‍ക്കും അറിയാം.. പക്ഷെ, ഇണ ചേരുമ്പോള്‍, നീ അല്ല എന്റെ മനസ്സില്‍ എന്ന് പങ്കാളി അറിയണം എന്ന സാഡിസ്റ്റിക് ചിന്താഗതി പക്ഷെ ക്രൂരമാണ്..

ഒരു സ്‌നേഹിത ഹൃദയം പൊട്ടി പറഞ്ഞത് ഓര്‍മ്മയുണ്ട്..ഓരോ വേഴ്ച്ഛയ്ക്കും തനിക്കു അറിയുന്നതും അറിയാത്തതുമായ പല സ്ത്രീകളുടെയും ശരീരം വര്‍ണ്ണിക്കുന്ന അവരുടെ ഭര്‍ത്താവിനെ പറ്റി..പുറമേ എത്ര ശാന്തന്‍, മാന്യന്‍..സ്ത്രീകളുടെ ഇടയില്‍ പോലും ഓമനത്തമുള്ള പെരുമാറ്റമുള്ളവന്‍..

‘അയാളിപ്പോ തൊടുമ്പോള്‍ എനിക്കു മരവിപ്പാണ്..ന്റെ സ്വന്തം കൂടപ്പിറപ്പിനെ പോലും അയാളുടെ ഉള്ളില്‍ മറ്റൊന്നാണ് എന്നെനിക്ക് മനസ്സിലായ ദിവസം മറക്കാന്‍ വയ്യ…
പ്രതികരണം നഷ്ടമായതിന്റെ പ്രതികാരം എന്റെ ഉള്ളില്‍ ആളിക്കത്തുക ആണ്..

സെക്‌സ് നോട് ഒന്നും തോന്നില്ല,പക്ഷെ ആ അറപ്പു,അയാളോട് മാത്രം… ‘അവസാന വാക്കിലെ പക എനിക്കു ഊഹിക്കാം.. ആണിന്റെ നെഞ്ചിന്റെ ഇടയ്ക്ക്,അവന്റെ ഹൃദയത്തില്‍ ചെവി വെച്ചു, ചേര്‍ന്നു നില്‍ക്കുന്ന പെണ്ണ്…അവളുടെ കണ്ണില്‍ നോക്കി അവന്‍ പൂര്‍ത്തിയാക്കുന്ന രതി..
അതൊരു അനുഭവം ആണ്..

കണ്ണോടു കണ്ണ് കൊരുത്ത് കൊണ്ടുള്ള ഒഴുക്ക്..എത്ര വര്‍ഷം വേണേലും ഉറങ്ങി കിടന്നോളാം, ഉമ്മ തന്നുണര്‍ത്തുന്നത് ഒരു ചക്രവര്‍ത്തി ആണെങ്കില്‍ എന്ന് പെണ്ണ് സ്വകാര്യമായി മോഹിക്കുന്ന തലങ്ങള്‍…

എന്തിനധികം… ! ജീവിതത്തില്‍,ഒരേയൊരു അനുഭവം അത്തരത്തില്‍ ഉണ്ടേല്‍ പോലും അതൊരു സുഖമുള്ള ഓര്‍മ്മയാണ് മരണം വരെ, പെണ്ണിന്റെ കാര്യത്തില്‍..ആ നീറ്റലിന്റെ എരിവ് ഒഴിയരുതേ എന്നവള്‍ പ്രാര്‍ത്ഥിക്കും..

മെയ്യോടു മെയ്യ് ചേരുമ്‌ബോള്‍,നീ തന്നെയാണ് എന്റെ ഉള്ളില്‍ എന്ന് തോന്നിപ്പിക്കാന്‍ കഴിഞ്ഞില്ല എങ്കിലും,നിന്റെ ശരീരം ഞാന്‍ എടുക്കുന്നു, പക്ഷെ നീയില്ല എന്റെ മനസ്സില്‍ എന്ന് അപമാനിക്കപ്പെടുന്ന അവസ്ഥ.. !മറിച്ചാണെങ്കില്‍, പുരുഷന്‍ അത് സഹിക്കില്ല..
ഇത്, വിവാഹം കഴിഞ്ഞവര്‍ക്കു ഇടയില്‍ ഉള്ള സര്‍വ്വസാധാരണ പ്രശ്‌നമാണ് ഇപ്പോള്‍..
എഴുതി ഇട്ടു, ഞാനെന്ന ഫെമിനിച്ചി… !ഉള്‍കൊള്ളാന്‍ പറ്റുന്നവര്‍ ഉള്‌കൊണ്ടാല് മതി..
കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button