Latest NewsKeralaNews

സ്ത്രീകളിൽ കാണപ്പെടുന്ന മാനസിക പ്രശ്‌നങ്ങൾക്ക് ലൈംഗികതയുമായി ബന്ധമുണ്ടോ; കൗൺസിലിങ് സൈക്കോളജിസ്റ്റ് കല ഷിബുവിന് പറയാനുള്ളത്

സ്ത്രീകളിൽ കാണപ്പെടുന്ന ചില മാനസിക പ്രശ്നങ്ങൾ , psycho somatic disorders , വിഷാദ രോഗം എന്നതിനെ കുറിച്ച് ,പുരുഷന്മാരാണ് പലപ്പോഴും കൂടുതൽ ചോദിക്കാറുള്ളത്.. അവളെ സഹിക്കാൻ വയ്യ….ഫാമിലി കൗൺസിലിങ്ങിന് ഇടയിൽ വരാറുള്ള ഒരു പരാതി..
എപ്പോഴും അസുഖങ്ങൾ ആണ്.!
.നിത്യ രോഗിയായ ഭാര്യയെ , ആരോഗ്യവാനായ ഭാര്തതാവിനു സഹിക്കാൻ വയ്യ..
എന്തേലും ചൂടായി പറഞ്ഞാൽ അപ്പോൾ പറയും ചത്തു കളയുമെന്ന്..!
ഇതാണോ ഡിപ്രഷൻ..? ഈ ചത്തു കളയുമെന്ന് പറയുന്നത് ശെരിക്കും തോന്നുന്നതാണോ. ആണോ..?
ആത്മഹത്യ പ്രവണത കൂടുതകൾ ആണോ സ്ത്രീകളിൽ..?
എന്ത് കൊണ്ടാണത്..?

മനസ്സ് എപ്പോഴും അസ്വസ്ഥമാണെങ്കിൽ ആ അസന്തുഷ്ടിതമായ അവസ്ഥ , അതിന്റെ ഫലമായി ചില ലക്ഷണങ്ങൾ ശരീരത്തിൽ പ്രകടമായി തുടങ്ങുക ആണ്..ആദ്യമായി ,തലവേദന..
തലവേദനയിൽ അഞ്ചു ശതമാനമേ ശാരീരികമായിട്ടുള്ളു എന്നതാണ് കണ്ടു പിടുത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്,.
തലയിലും കഴുത്തിലും ഉള്ള മാംസപേശികളിൽ , പിരിമുറുക്കങ്ങൾ ഉണ്ടാകുമ്പോൾ വേദന അനുഭവപ്പെടാറുണ്ട്..
കൈ കൊണ്ട് തൊട്ടു നോക്കിയാൽ പോലും മാംസപേശികൾ മുറുക്കിയിരിക്കുന്നത് മനസ്സിലാക്കാൻ സാധിക്കും ചിലപ്പോൾ..ഇത് സമ്മർദ്ദം മൂലം ഉണ്ടാകുന്ന അവസ്ഥ ആണ്..
സമ്മർദ്ദം മൂലം തലവേദന ഉണ്ടാകുമ്പോൾ ,ചെറിയ തോതിൽ ഉള്ള മരവിപ്പും അനുഭവപ്പെടാം..
തലയോട്ടിയുടെ ചുറ്റും ഒരു വലയം പോലെ..

പൂർണ്ണത വന്നുവെന്നും സ്വയം കരുതുകയും വളരെ അധികം അധ്വാനിക്കുകയും ചെറിയ കാര്യങ്ങളിൽ പോലും മനസ്സ് വിഷമിക്കുകയും എല്ലാം പൂർണ്ണതയിൽ എത്തിക്കണം എന്നുള്ളതിന് തീവ്രമായ ശ്രമം നടത്തുകയും ചെയ്യുന്ന ആളിൽ ,മൈഗ്രൈൻ ലക്ഷണങ്ങൾ കാണാറുണ്ട്. ലൈംഗികമായ അസംതൃപ്തി കൊണ്ട് എത്രയോ സ്ത്രീകൾ ഇതിനു അടിമപ്പെടാറുണ്ട്..
പുരുഷമാർ ലൈംഗികതയെ കുറിച്ച് അവരുടെ താല്പര്യങ്ങൾ മാത്രം മുൻനിർത്തി കാണുന്നതിന്റെ രൂക്ഷ ഫലം..

വൈകാരിക സംഘർഷം മൂലം ചർമ്മ രോഗങ്ങൾ ഉണ്ടാകാറുണ്ട്… ചർമ്മ രോഗികളിൽ 30 ശതമാനം പേരും ഒരു തരം ന്യൂറോ ഡെർമ്മറ്റെറ്റിസ് എന്ന രോഗത്തിന് വിധേയർ ആണത്രേ.. ഇനി അടുത്ത ലക്ഷണം എന്നത്.
മാനസിക സമ്മർദ്ദത്തിന് വിധേയൻ ആകുന്ന വ്യക്തി , അവർ അറിയാതെ തന്നെ അധികം വായു ഭക്ഷിക്കാറുണ്ട്..എപ്പോഴും വയർ വീർത്തിരിക്കുന്നു എന്ന പരാതി ..
ദഹന കുറവല്ല പ്രശ്നം എന്ന് മനസിലാക്കുക..ഇതൊക്കെ സ്ത്രീയിലും പുരുഷനിലും ഒരേ പോലെ കാണുന്നതാണ്മ നസ്സിന്റെ വിഷമങ്ങൾ പറഞ്ഞു തീർക്കാൻ പറ്റിയാൽ ,
അത് ആശ്വാസം.. പക്ഷെ അത് സാധിക്കാതെ വരുമ്പോൾ.ഒറ്റപെട്ടു ഒഴിഞ്ഞു മാറി ഇരിക്കും..
ജോലിയിൽ തന്നെ പ്രൊമോഷൻ ലഭിച്ചാലും ,പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തലും ,മാറണം എന്നില്ല..
ചില ദിവസങ്ങളിൽ ദേഹമാസകലം അസ്വസ്ഥതയും വേദനയും .. ദഹനമില്ലായ്മ ,അമിതമായ ഹൃദയമിടിപ്പ്..
ആർത്തവത്തിനോടനുബന്ധിച്ചു , എന്നത് പോലെ വിരാമത്തിന്റെ ഘട്ടത്തിലും സ്ത്രീകളിൽ കാണപ്പെടാറുണ്ട്..ആഗ്രഹത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ പറ്റാത്തത് മൂലം ഉണ്ടാകുന്ന സമ്മർദ്ദം..അത് കൂടി വരുന്നതനുസരിച്ചു , അസ്വസ്ഥകൾ ഏറും..സ്വന്തം കഴിവുകൾ കാണാതെ പോകുന്ന ഘട്ടം വരെ എത്താം..ഒന്നിനും കൊള്ളാത്ത ഞാൻ..!

 

അങ്ങനെ പൊയ്ക്കൊണ്ടിരുന്ന ജീവിതത്തിൽ ,ഉറക്ക കുറവാണ് ചിലർ പറയുന്ന മറ്റൊരു പ്രശ്നം..
ഉറക്കമില്ലായ്മ സാധാരണ കാണുന്ന ഒന്ന് മാത്രമാണ്.. ഏതെങ്കിലും ഘട്ടത്തിൽ അത് അനുഭവിക്കാത്ത ഒരാൾ ഇല്ല..ഇതിനു , relaxation technique പലപ്പോഴും ഫലപ്രദമാണ്.. മാംസപേശികളുടെ ,പ്രവർത്തനത്തെ കുറിച്ച് ബോധവാന്മാറുക ,വിശ്രമാവസ്ഥ പ്രാപിക്കാൻ സ്വയം ഹിപ്നോസിസ് ചെയ്യുക എന്നതാണ് ഇതിന്റെ രീതി..

ശരീരം എന്നത് കുടവും മനസ്സ് എന്നത് നെയ്യുമാണ്.. ചൂടുള്ള നെയ്യ് കുടത്തിലൊഴിച്ചാൽ കുടം ചൂടാകും..
അതേ പോലെ കുടത്തിനെ ചൂട് പിടിപ്പിച്ചാൽ നെയ്യ് ചൂടാകും.. ഇപ്രകാരം ആണ് ശരീരത്തിന്റെ പ്രശ്നങ്ങൾ മനസ്സിനെയും മനസ്സിന്റെ പ്രശ്നങ്ങൾ ശരീരത്തിനെയും ബാധിക്കുന്നത്..
സൗഹൃദം എന്നത് സത്യത്തിൽ ഒരു മരുന്ന് തന്നെ ആണ്.. മരുന്നിനെ കാൾ നൂറിരട്ടി , ഫലം ചെയ്യും..
സ്ത്രീയ്ക്ക് , സ്ത്രീയെ മനസ്സിലാക്കുന്നതിനെക്കാൾ , പുരുഷന് സാധിക്കും ..അല്ലെങ്കിൽ ,
സ്ത്രീ മനസ്സിലാക്കുന്ന അതേ പ്രാധാന്യത്തോടെ ,പുരുഷനും ,മനസിലാക്കാം..
അമ്മയെ , ഭാര്യയെ , സഹോദരിയെ ,കാമുകിയെ ,.സുഹൃത്തിനെ ,സഹപ്രവർത്തകയെ..
ആധിപത്യ മനോഭാവം മാറ്റി , ഒന്ന് നോക്കിയാൽ ,അവളുടെ ഉള്ളം കാണാം..

എന്റെ മനസ്സിൽ ഇരുന്നു ആരോ പറയുന്നു നിനക്ക് മരിച്ചൂടെ..?മരിയ്ക്കാൻ തോന്നുന്നു..
നിയന്ത്രിക്കാൻ പറ്റാത്ത പോലെ..ഇങ്ങനെ കേട്ടിട്ടുണ്ടോ..? ഉണ്ടെങ്കിൽ അത് ഗുരുതരമായ ഒരു അവസ്ഥ ആണ്…ആ അദൃശ്യ ശക്തി സ്വന്തം മനസ്സ് തന്നെ ആണ്..രോഗഗ്രസ്തമായ തലച്ചോറ്..
ഇത്തരം ചിന്തകൾ പങ്കു വെയ്ക്കാൻ മടിയാണ്..പറഞ്ഞാൽ ഉണ്ടാകുന്ന പരിഹാസം പേടിയാണ്..
ചികിൽസിച്ച് മാറ്റാൻ പറ്റുന്ന വിഷാദ രോഗം…

വിഷാദ രോഗത്തിന് സാധാരണ കാണുന്ന ലക്ഷണങ്ങൾ, വിശപ്പില്ലായ്മ , ഉറക്കക്കുറവ് , അസ്വസ്ഥത , അലസത , നിരാശ ബോധം ,ജോലിയിൽ അശ്രദ്ധ , വിനോദങ്ങളിൽ വിരക്തി ,തളർച്ച , ക്ഷീണം ഇവയൊക്കെ ഉണ്ടാകും.
സാധാരണ വൈദ്യ പരിശോധനയിൽ ഒരു തകരാറും കാണിക്കുക ഇല്ല താനും..ഡോക്ടർ മാരുടെ , ജനറൽ ഫിസിഷ്യൻ മാരുടെ ,കർത്തവ്യം എന്നത് , ശാരീരിക പരിശോധനയിലും ലബോറട്ടറി പരിശോധനയിലും ,പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ പറയുന്ന രോഗിയെ മനോരോഗ വിദഗ്ദ്ധന്റെ അടുത്ത് എത്തിക്കുക എന്നതാണ്.. അങ്ങനെ ചെയ്യുന്നില്ല..എങ്കിൽ , ബന്ധുക്കൾ മുൻകൈ എടുത്ത് എത്തിക്കണം..

ശരീരത്തിലെ ,പ്രത്യേകിച്ച് ,തലച്ചോറിലെ രാസ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ആണ് ചില മാനസിക പ്രശ്നങ്ങൾക്ക് കാരണം ആകുന്നത്.. ഹൃദയം ,കരൾ , തൈറോയ്ഡ് ഗ്രന്ഥി ,എന്നീ അവയവങ്ങൾക്കു തകരാറു ഉള്ളവരിൽ depression ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആണ്..അതേ പോലെ ഗര്ഭനിരോധനത്തിനു ഉപയോഗിക്കുന്ന ഹോർമോണുകൾ , മയക്കു മരുന്നുകൾ , മദ്യം ,എന്നിവ തലച്ചോറിലെരാസ പരിണാമങ്ങൾക്കു കാരണം ആകും..ശാരീരിക രോഗം എന്നത് മനസ്സിന്റെ ഭാവങ്ങളും വിവിധ തലങ്ങളും സൃഷ്‌ടിക്കുന്ന വ്യതിയാനങ്ങൾ കൂടി ആണെന്ന് മനസ്സിലാക്കേണ്ട അനിവാര്യത ഒന്ന് ചൂണ്ടി കാട്ടി എന്നേയുള്ളു..

shortlink

Related Articles

Post Your Comments

Related Articles


Back to top button