പാലക്കാട്: മദ്യപിച്ച് ബഹളം ഉണ്ടാക്കിയ സംഭവം പ്രതികള്‍ പൊലീസിനെ മര്‍ദ്ദിച്ചു. പാലക്കാടാണ് സംഭവം. മദ്യപിച്ച് ബഹളം വയ്ക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ പൊലീസുകാരെയാണ് യുവാക്കള്‍ ചീത്തവിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. സംഭവത്തില്‍ കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി സ്വദേശികളായ 3 പേര്‍ അറസ്റ്റില്‍. കൊഴിഞ്ഞാമ്പാറ ആലമ്പാടി സ്വദേശി ആര്‍. രാജേഷ് (29), സൂര്യപാറ സ്വദേശി എം. ശശി (32), നല്ലേപ്പിള്ളി സ്വദേശി എസ്. ഖലീല്‍ (39) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
പ്രതികള്‍ കയ്യേറ്റം ചെയ്ത കൊഴിഞ്ഞാമ്പാറ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സി. രാംദാസ്, എസ്. സമീര്‍ എന്നിവരെ കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു.
ഇന്നലെ വൈകുന്നേരം മൂന്നരയോടെ കൊഴിഞ്ഞാമ്പാറ ബസ് സ്റ്റാന്‍ഡിനു സമീപത്തുള്ള പച്ചക്കറി മാര്‍ക്കറ്റില്‍ 3 പേര്‍ മദ്യപിച്ചു ബഹളം വയ്ക്കുന്നതായി സ്റ്റേഷനില്‍ പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മദ്യപാനികള്‍ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ പൊലീസുകാരെത്തി മദ്യപാനികളെ അറസ്റ്റ് ചെയ്തു.
Post Your Comments