Latest NewsKeralaNews

അയ്യപ്പ – വാവര്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാട് പിന്‍വലിക്കില്ല; രാഹുൽ ഈശ്വർ

മലപ്പുറം: അയ്യപ്പ ധര്‍മസേനയില്‍ നിന്ന് പുറത്താക്കിയാലും അയ്യപ്പ – വാവര്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാട് പിന്‍വലിക്കില്ലെന്ന് രാഹുല്‍ ഈശ്വർ. എന്തു വന്നാലും പൗരത്വ ഭേദഗതി നിയമ(സിഎഎ)ത്തിനെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കും. പാകിസ്ഥാനി ഹിന്ദുവിനേക്കാളും പ്രാധാന്യം ഇന്ത്യന്‍ മുസ്‌ലീമിനാണെന്നും രാഹുൽ പറഞ്ഞു. സിഎഎയ്ക്കെതിരെ മലപ്പുറം ചങ്ങരംകുളത്ത് നടത്തുന്ന 24 മണിക്കൂര്‍ നിരാഹാര സമരത്തിന്റെ ഉദ്‌ഘാടനവേളയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read also: മതത്തിന്റെ പേരില്‍ രാഷ്ട്രരൂപികരണം സാധ്യമല്ലെന്ന് പി. രാജീവ്

പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്‌ലിം സമുദായങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ലെന്ന് രാഹുല്‍ ഈശ്വര്‍ മുൻപ് വിമർശനം ഉന്നയിച്ചിരുന്നു. പാക്കിസ്ഥാനി ഹിന്ദുക്കളെ സഹായിക്കുന്നത് നമ്മുടെ സഹോദരങ്ങളായ ഇന്ത്യന്‍ മുസ്ലിങ്ങളെ വേദനിപ്പിച്ച് കൊണ്ടാകരുത്. പൗരത്വ നിയമ ഭേദഗതിയുടെ ഭാഷ വിദ്വേഷം ജനിപ്പിക്കുന്നതാണെന്നും രാഹുൽ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button