ബാഴ്‌സലോണയുടെ യുവതാരം ഉസ്മാന്‍ ദംബലെ തന്റെ ഹാം സ്ട്രിംഗ് ഇഞ്ചുറിക്ക് വേണ്ടിയുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ താരം ചുരുങ്ങിയത് 5 മാസമെങ്കിലും ഫുട്ബോളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിരന്തരമായ പരിക്കുകള്‍ കാരണം ഏറെ വിഷമിക്കുന്ന താരത്തിന്റെ കരിയറില്‍ മറ്റൊരു തിരിച്ചടികൂടിയായി ഈ പരിക്ക്.
5 മാസമെങ്കിലും താരം പുറത്ത് ഇരിക്കേണ്ടി വരുമെന്ന വിവരം ലാ ലീഗെയില്‍ അവതരിപ്പിച്ചാല്‍ ബാഴ്‌സക്ക് ട്രാന്‍സ്ഫര്‍ വിന്‍ഡോ അടച്ചെങ്കിലും പകരം സൈനിങ് നടത്താന്‍ സാധിക്കും. ഈ സാധ്യത ബാഴ്‌സ തേടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 22 വയസുകാരനായ താരത്തെ 2017 ല്‍ 105 മില്യണ്‍ യൂറോയോളം മുടക്കിയാണ് ബാഴ്‌സ സ്വന്തമാക്കിയത്. പക്ഷെ നിരന്തരം ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്‍ പെട്ട താരത്തിന് ഒരിക്കല്‍ പോലും ബാഴ്‌സ ആദ്യ ഇലവനില്‍ സ്ഥിരം ഇടം പിടിക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴത്തെ പരിക്കോടെ ഫ്രാന്‍സിന്റെ യൂറോ 2020 ടീമില്‍ എത്തുക എന്ന പ്രതീക്ഷയും ദംബലെക്ക് നഷ്ടമായി.
Post Your Comments