
2017 ല്‍ ചാമ്പ്യന്‍സ് ലീഗിലെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് പി എസ് ജി മുന്‍ പരിശീലകന്‍ ഉനൈ എമറി. അന്ന് VAR ഉണ്ടായിരുന്നു എങ്കില്‍ ബാഴ്‌സലോണക്ക് എതിരെ ജയിച്ചു ചാമ്പ്യന്‍സ് ലീഗില്‍ പി എസ് ജി മുന്നേറുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അന്ന് റഫറിമാരുടെ ചില തീരുമാനങ്ങള്‍ ആണ് ബാഴ്‌സലോണയുടെ ജയത്തില്‍ നിര്‍ണായകമായതെന്നും അദ്ദേഹം ആരോപിച്ചു.
2016- 2017 സീസണില്‍ ബാഴ്‌സലോണക്ക് എതിരെ ആദ്യ പാദത്തില്‍ ഞങ്ങള്‍ മികച്ച പ്രകടനമാണ് നടത്തിയത്. ചാമ്പ്യന്‍സ് ലീഗ് നേടുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം, പക്ഷെ രണ്ടാം പാദത്തില്‍ VAR നിലവില്‍ വരാത്തത് കൊണ്ട് മാത്രമാണ് ഞങ്ങള്‍ പുറത്തായത്. റഫറിമാറുടെ തീരുമാനങ്ങള്‍ ഞങ്ങള്‍ക്ക് എതിരായിരുന്നു എന്നാണ് 2017 ല്‍ ചാമ്പ്യന്‍സ് ലീഗിലെ ഓര്‍മകള്‍ പങ്കുവെച്ച് എമറി പറഞ്ഞത്.
Post Your Comments