ഹാമില്ട്ടണ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയെ പുറത്താക്കിയത് ന്യൂസീലന്‍ഡ് പേസ് ബൗളര്‍ ടിം സൗത്തിയാണ്. ഇതിന് പിന്നാലെ ഈ റെക്കോഡ് നേട്ടത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൗത്തി. ഏറെ ദൗര്‍ബല്യങ്ങളൊന്നുമില്ലാത്ത ക്ലാസ് കളിക്കാരനാണ് കോഹ്ലി. അദ്ദേഹം ഉജ്ജ്വലഫോമിലാണ്. ചെയ്സ് ചെയ്യുമ്പോള്‍ മികവ് കൂടും. വിക്കറ്റെടുക്കുകയാണ് നമ്മുടെ ജോലി. കോഹ്ലിയുടേതാകുമ്പോള് സന്തോഷം കൂടും. അദ്ദേഹം ഔട്ടായി മടങ്ങുമ്പോള്‍ ആ പുറം കാണുന്നത് എനിക്ക് എപ്പോഴും ഇഷ്ടമാണെന്നായിരുന്നു സൗത്തിയുടെ പ്രതികരണം.
Post Your Comments