കണ്ണും കാതും തുറന്ന് വിമർശിക്കാനും തുറന്നുപറയാനും സ്ത്രീകൾക്ക് സാധിക്കണമെന്നു അത്തരമൊരു സാഹചര്യം നിലവിൽ വന്നാൽ മാത്രമേ ഇരകൾക്ക് നീതി കിട്ടുകയും ഇരകൾ ആകാതിരിക്കുകയും ഇരകൾ ഉണ്ടാകാതിരിക്കുകയും ചെയ്യുകയൂള്ളൂവെന്ന് വനിത കമ്മീഷൻ ചെയർപേഴ്സൺ എം.സി ജോസഫൈൻ. കേരള സംസ്ഥാന വനിത കമ്മീഷൻ, പുല്ലൂറ്റ് കെ.കെ.ടി.എം.കോളേജ്, പുല്ലൂറ്റ് എ.കെ.അയ്യപ്പൻ – സി.വി.സുകുമാരൻ വായനശാല എന്നിവർ സംയുക്തമായി മുസിരിസ് കൺവെൻഷൻ സെന്ററിൽ നടത്തിയ ഏകദിന വനിതാ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
കെ.കെ.ടി.എം. കോളേജ് പ്രിൻസിപ്പൽ ഡോ. ഐ.അനിത അധ്യക്ഷത വഹിച്ചു. ആശയ വിനിമയം ജീവിതത്തിൽ എന്ന വിഷയത്തിൽ കെ പ്രസാദും, യൗവ്വനത്തിന്റെ മാനസിക പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ഡോ. അജീഷ് ജോർജും, പോസിറ്റീവ് തിങ്കിംഗ് എന്ന വിഷയത്തിൽ മാല രമണനും ക്ലാസ്സുകളെടുത്തു.
Post Your Comments