തിരുവനന്തപുരം : വനിതാ കമ്മീഷന്‍ ചുമതലയേറ്റെടുത്ത ശേഷം കേരളത്തില്‍ ‘സെക്‌സ് എജുക്കേഷന്‍’ നല്‍കണമെന്ന പി സതീദേവിയുടെ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒരുവിഭാഗം അധ്യക്ഷയെ എതിര്‍ത്ത് രംഗത്തെത്തിയപ്പോള്‍ മറ്റൊരു വിഭാഗം അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, സെക്‌സ് എജുക്കേഷനെന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നതാണ് മലയാളിയുടെ സദാചാര ബോധമെന്ന് പറഞ്ഞിരിക്കുകയാണ് സതീദേവി. മലയാളിയുടെ സദാചാര ബോധം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും പുതിയ തലമുറ ‘സെക്‌സ് എജുക്കേഷന്‍’ എന്ന ആശയത്തെ സ്വാഗതം ചെയ്‌തെന്നും സതീദേവി പറഞ്ഞു.
അതേസമയം, വിവാഹ പൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും സതീദേവി പറഞ്ഞു. സ്ത്രീധന പീഡനക്കേസുകളില്‍ കര്‍ക്കശമായ നിയമ നടപടി ഉണ്ടാകും. ഉത്ര കേസില്‍ അതിവേഗം നീതി നടപ്പായത് കേരളത്തിലായത് കൊണ്ടാണെന്നും സതീദേവി വ്യക്തമാക്കി.
Read Also : ജി 23 നേതാക്കളുടെ ആവശ്യത്തിനു വഴങ്ങില്ല: കോൺഗ്രസ് ഇടക്കാല അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരും
ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് ഉത്രക്കേസില്‍ കുറ്റവാളിക്ക് ശിക്ഷ വാങ്ങിക്കൊടുത്തത്. നിലവിലുള്ള നിയമസംവിധാനങ്ങളെ ഭയപ്പാടില്ലാതെ സമീപിക്കാന്‍ എല്ലാവര്‍ക്കും കഴിയണം. ലിംഗനീതിയും സ്ത്രീ സുരക്ഷയും ഉറപ്പു വരുത്തി സ്ത്രീപക്ഷ കേരളം സൃഷ്ടിച്ചെടുക്കാനാണ് മുന്നോട്ട് പോകുന്നതെന്നും സതീദേവി കൂട്ടിച്ചേർത്തു.
Post Your Comments