കടുത്തുരുത്തി: കോട്ടയം കടുതുരുത്തിയില്‍ പാമ്പ് കാരണം ഒരു കുടുംബത്തിന് ഉറക്കവും കുടിവെള്ളവും നഷ്ടപ്പെട്ട് ഒരു 4 ദിവസമായി. പെരുവ ബ്ലാലില്‍ തുളസീദാസിനും കുടുംബത്തിനുമാണ് ഈ ഗതികേട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടിലെ കിണറ്റില്‍ വീട്ടുകാരെ വിറപ്പിച്ച പാമ്പിനെ കണ്ടെത്തിയത്. ഇതോടെ തുടങ്ങയിതാണ് ഇവരുടെ കഷ്ടകാലം. സംഭവം വനം വകുപ്പിനെയും പാമ്പ് പിടുത്തക്കാരെയും അഗ്‌നിശമന സേനയെയും അറിയിച്ചെങ്കിലും ആരും വന്നില്ല.
വീട്ടുകാര്‍ വെള്ളം കോരുന്നതിനായി എത്തിയപ്പോഴാണ് കിണറ്റിലൂടെ നീന്തി നടക്കുന്ന വലിയ പാമ്പിനെ കാണുന്നത്. പാമ്പിനെ പിടിക്കാതെ വെള്ളം കോരാന്‍ കഴിയാതെ വന്നതോടെ സമീപ പ്രദേശത്തെ വീടുകളില്‍ നിന്നും വെള്ളം ശേഖരിച്ചു. തുടര്‍ന്ന് വാവ സുരേഷിനെ അടക്കം വനം വകുപ്പിന്റെയും അഗ്‌നിശമന സേനയുടെയും പാമ്പ് പിടിത്തക്കാരുടെയും സഹായം തേടിയെങ്കിലും ആരും എത്തിയില്ല. തുളസീദാസിന്റെ മകന്‍ ശ്രീനാഥ് ഇന്നലെ രണ്ടും കല്‍പിച്ച് പാമ്പിനെ പിടിക്കാനായി കിണറ്റില്‍ ഇറങ്ങിയെങ്കിലും പാമ്പ് എവിടെയോ ഒളിച്ചു. തുടര്‍ന്ന് വെള്ളം വറ്റിച്ചു കിണര്‍ വൃത്തിയാക്കി . എന്നിട്ടും പാമ്പിനെ കിട്ടിയില്ല. പാമ്പ് പുറത്തിറങ്ങുന്നതും നോക്കി കുടുംബത്തിലെ ഒരാള്‍ കാവലിരിക്കുകയാണ്.
പാമ്പിനെ പിടിക്കാന്‍ പറ്റാത്ത കരാണം ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് ഈ കുടുംബത്തിന്. സഹായത്തിനായി വനം വകുപ്പോ പാമ്പ് പിടുത്തക്കാരോ ആരും വരാത്തതും ഈ കുടുംബത്തിനെ വലയ്ക്കുന്നു. ഇനിയും എത്ര നാള്‍ ഇങ്ങനെ പാമ്പിനെ പിടിക്കാന്‍ ഉറക്കം കളഞ്ഞിരിക്കേണ്ടി വരുമെന്ന പേടിയിലാണ് ഈ കുടുംബം.
Post Your Comments