കൊല്ലം : കടയ്ക്കല്‍ ക്ഷേത്രച്ചിറയില്‍ അച്ഛനും രണ്ടു മക്കളും മുങ്ങിമരിച്ചു. നാഗര്‍കോവില്‍ സ്വദേശികളായ സെല്‍വരാജ് (49), ശരവണന് (20) , വിഗ്നേഷ് (17) എന്നിവരാണ് മരിച്ചത്. കടയ്ക്കല്‍ ദേവീക്ഷേത്രത്തിനു സമീപമുള്ള ചിറയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍. നാഗര്‍കോവില്‍ സ്വദേശികളായ ഇവര്‍ ബന്ധു വീട്ടില്‍ എത്തിയതായിരുന്നു. മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments