Latest NewsKeralaNewsIndia

വയനാട് എം പി രാഹുൽ ഗാന്ധി ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തി

നിയമസഭയിലേക്ക് ജനവിധി തേടുന്ന ഡൽഹി ജനതയോട് പോളിംഗ് റെക്കോർഡിൽ എത്തിക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു

ന്യൂഡൽഹി: വയനാട് എം പി രാഹുല്‍ ഗാന്ധി ഡൽഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. ന്യൂഡൽഹി മണ്ഡലം ഔറംഗസേബ് റോഡ് 81ാം പോളിംഗ് ബൂത്തിലെത്തിയാണ് രാഹുല്‍ ഗാന്ധി വോട്ട് രേഖപ്പെടുത്തിയത്.

പ്രധാന നേതാക്കളെല്ലാം രാവിലെ തന്നെ വിവിധ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 70 സീറ്റിലേക്കുള്ള വോട്ടെടുപ്പ് രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് നടക്കുന്നത്. 1.47 കോടി വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. അതില്‍ 2.08ലക്ഷം പുതിയ വോട്ടര്‍മാരാണ്.

അതേസമയം, നിയമസഭയിലേക്ക് ജനവിധി തേടുന്ന ഡൽഹി ജനതയോട് പോളിംഗ് റെക്കോർഡിൽ എത്തിക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രത്യേകിച്ച് യുവ ജനങ്ങളെ ഊന്നിയാണ് മോദി ട്വീറ്റ് ചെയ്‌തത്‌.

ത്രികോണ മത്സരമാണ് തലസ്ഥാനത്ത് നടക്കുന്നത്. ആംആദ്മി പാര്‍ട്ടി ഭരണം നിലനിര്‍ത്താന്‍ കടുത്ത പോരാട്ടം നടത്തുമ്പോള്‍ ഡൽഹിയിൽ 20 വര്‍ഷങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതേസമയം 15 വര്‍ഷം ഡൽഹി ഭരിച്ച കോണ്‍ഗ്രസ് ഇത്തവണ വോട്ട് ശതമാനം കൂട്ടാനുള്ള ശ്രമത്തിലുമാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റ് നേടിയാണ് ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയത്. പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് അവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഷാഹിന്‍ബാഗിലെ എല്ലാ ബൂത്തുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയത്.

ALSO READ: ഡൽഹിയിൽ വോട്ടിംഗ് പുരോഗമിക്കുന്നു; പോളിംഗ് റെക്കോർഡിൽ എത്തിക്കണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

190 കമ്പനി കേന്ദ്രസേന, നാൽപതിനായിരം പൊലീസ് സേനാംഗങ്ങൾ, പത്തൊൻപത് ഹോം ഗാർഡുകൾ എന്നിവർ പോളിങ്ങ് കേന്ദ്രങ്ങളിൽ സുരക്ഷയൊരുക്കും. 13,750 പോളിങ് ബൂത്തുകളിൽ 545ഉം പ്രശ്നബാധിതബൂത്തുകളാണ്. ഷഹീൻബാഗ്, ജാമിയ മേഖലകളിൽ പ്രത്യേക നിരീക്ഷണമേർപ്പെടുത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button