Latest NewsKeralaNews

സംസ്ഥാന ബജറ്റ്: നികുതി അടയ്ക്കാതെ അഞ്ചു വർഷത്തേയ്ക്ക് ഇ- ഓട്ടോറിക്ഷ ഓടിക്കാം

തിരുവനന്തപുരം: നികുതി അടയ്ക്കാതെ അഞ്ചു വർഷത്തേയ്ക്ക് ഇലക്ട്രിക് ഓട്ടോറിക്ഷ (ഇ- ഓട്ടോ) ഓടിക്കാൻ അവസരമൊരുക്കുമെന്ന് സംസ്ഥാന ബജറ്റിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി ഇലക്‌ട്രിക്ക് ഓട്ടോറിക്ഷകളുടെ ആദ്യത്തെ അഞ്ച് വര്‍ഷത്തെ നികുതി പൂര്‍ണമായും എടുത്തു കളഞ്ഞു.

പുതുതായി വാങ്ങുന്ന ഇലക്‌ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണനികുതി അഞ്ച് ശതമാനമായി കുറച്ചു. പുതുതായി വാങ്ങുന്ന ഡീസല്‍-പെട്രോള്‍ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ച് വര്‍ഷത്തെ ഒറ്റത്തവണനികുതി 2500 രൂപയാക്കി. വാഹനപുക പരിശോധന കേന്ദ്രങ്ങളുടെ രജിസ്‌ട്രേഷന്‍ 25000 ആയി ഉയര്‍ത്തി. 75 ശതമാനം ഉദ്യോഗസ്ഥരേയും നികുതി പിരിവിനായി രംഗത്തിറക്കും. സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മുചക്രവാഹനങ്ങളുടെ നികുതി രണ്ട് ശതമാനമായി ഉയര്‍ത്തി.

സർക്കാർ പുതിയ കാറുകള്‍ വാങ്ങില്ല, പകരം മാസവാടകയ്ക്ക് കാറുകളെടുക്കും വാറ്റില്‍ 13000 കോടി കുടിശ്ശിക, അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനനികുതി വര്‍ധിപ്പിച്ചു.സ്റ്റേജ് കാരിയറുകളുടെ നികുതി പത്ത് ശതമാനം കുറച്ചു.ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ പരസ്യത്തിന് 20 രൂപയും ഡിജറ്റല്‍ പരസ്യങ്ങള്‍ക്ക് 40 രൂപയും നികുതി അതിര്‍ത്തിയില്‍ സ്ഥാപിക്കുന്ന ക്യാമറകളിലൂടെ ചരക്കുവാഹനങ്ങളെ നിരീക്ഷിക്കും ഇ വേ ബില്ലുമായി വാഹനങ്ങളുടെ വിവരങ്ങള്‍ ഒത്തുനോക്കി നികുതി വെട്ടിപ്പ് തടയും.

തീരദേശ പദ്ധതിക്കായി 1,000 കോടിയായും ഗ്രാമീണ റോഡുകള്‍ക്കായി 1,000 കോടിയായും പൊതുമരാമത്ത് വകുപ്പിന് 1.102 കോടിയായും ഉയര്‍ത്തി. മൂലധന ചെലവ് 14,000 കോടി രൂപയായി ഉയര്‍ത്തി. നെല്‍ കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കാനായി 40 കോടി വകയിരുത്തി.

ALSO READ: സംസ്ഥാന ബജറ്റ്: കേരളത്തിൽ കുറഞ്ഞ നിരക്കിൽ കാൻസർ മരുന്നുകൾ ലഭ്യമാക്കുമെന്ന് ധനമന്ത്രി

കിഫ്ബി വഴി 20,000 കോടി ഈ വര്‍ഷം ചെലവഴിക്കും. കിഫ്ബി വഴിയുള്ള 4500 കോടിയുടെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. 675 പദ്ധതികളിലായ 38,028 കോടിയുടെ അനുമതി നല്‍കി കഴിഞ്ഞു. വ്യവസായ പാര്‍ക്കുകള്‍ക്ക് ഭൂമി എടുത്തു നല്‍കുന്നതിന് പ്രത്യേക 15 ലാന്‍ഡ് അക്വസിഷന്‍ യൂണിറ്റുകള്‍ കിഫ്ബിക്ക് വേണ്ടി ആരംഭിക്കും. 500 മെഗാവാട്ട് അധിക വൈദ്യുതി സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കും. ടെക്നോ പാര്‍ക്കുകള്‍ നിര്‍മിക്കുന്നതിന് സ്വകാര്യ കമ്ബനികളെ കൂടി പ്രോത്സാഹിപ്പിക്കും. തെരുവു ബള്‍ബുകള്‍ എല്‍.ഇ.ഡിയായി മാറ്റും. ധനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button