കോവിഡ് ബാധിതരുടെ മൃതദേഹം ഗംഗാ നദിയിൽ ഒഴുകി നടക്കുന്നു എന്ന കുറിപ്പിനൊപ്പം ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം വ്യാജമാണെന്ന് ആക്ഷേപം.കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ ബീഹാറിലും ഉത്തർപ്രദേശിലും ആരോഗ്യ വകുപ്പിന് പറ്റിയ വീഴ്ചയെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
നദിയിൽ ശവങ്ങൾ ഒഴുകി നടക്കുകയും അവ വലിച്ചുകീറാൻ നായ്ക്കൾ കാത്ത് നിൽക്കുകയും ചെയ്യുന്ന ചിത്രമാണ് ഇപ്പോഴത്തേത് എന്ന വ്യാജേന ഐസക് പങ്കുവെച്ചത്. എന്നാൽ ഈ ചിത്രം ആറ് വർഷം പഴയതാണ്. ആചാര പ്രകാരം മൃതദേഹം നടിയിലൊഴുക്കിയ പഴയ ചിത്രമാണ് ഇപ്പോൾ കോവിഡ് കാലത്തേത് എന്ന വ്യാജേന സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വ്യാജചിത്രം പങ്കുവെച്ചതോടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ ദയനീയാവസ്ഥ എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് തോമസ് ഐസക് ഉൾപ്പെടയുള്ള നേതാക്കളോട് വ്യക്തമാക്കുകയാണ് പൊതുജനം.
കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന ദയനീയ സ്ഥിതിയുടെ നേർക്കാഴ്ചയാണ് ഗംഗാനദിയിലൂടെ…
Posted by Dr.T.M Thomas Isaac on Wednesday, 12 May 2021
Post Your Comments